*ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന ക്യാമ്പ്* ഓണക്കാലത്ത് പാല്‍ ഉപഭോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മായം കലര്‍ന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയാനും ഗുണമേന്മയുള്ള പാലിന്റെ ലഭ്യത ഉറപ്പ് വരുത്താനും കോഴിക്കോട് ജില്ലാ ക്ഷീരവികസന വകുപ്പിന്റെ കീഴിലെ പാല്‍ ഗുണനിയന്ത്രണ വിഭാഗം പ്രത്യേക പാല്‍ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഓഗസറ്റ് 29 രാവിലെ പത്ത് മണിക്ക് കോഴിക്കോട് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് നിര്‍വ്വഹിക്കും. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബർ രണ്ട് വരെ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയും മൂന്നിന് രാവിലെ പത്ത് മുതല്‍ ഉച്ച 12 വരെയും കോഴിക്കോട് ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ സൗജന്യമായി പരിശോധിച്ചു നല്‍കും. പാല്‍ ഗുണനിലവാരത്തെ കുറിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ക്വാളിറ്റി കണ്‍ട്രോള്‍ ലാബിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടാം. പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലി പാല്‍ സാമ്പിള്‍ കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കില്‍ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം. ഫോണ്‍: 0495 2371254. *കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള 30 മുതല്‍* കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം വിപണന മേള ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാല് വരെ മുതലകുളം മൈതാനിയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വഹിക്കും. കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷികോല്‍പന്നങ്ങള്‍, സൂക്ഷ്മ സംരംഭകര്‍ തയ്യാറാക്കുന്ന ഭക്ഷ്യ- ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍, കര കൗശലവസ്തുക്കള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയാകും ഓണ വിപണിയിലെക്കെത്തുക. ഓണത്തിനോടനുബന്ധിച്ച് കുടുംബശ്രീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ‘പോക്കറ്റ് മാര്‍ട്ട് വഴി ജനങ്ങളിലേക്ക് എത്തിച്ച ഗിഫ്റ്റ് ഹാമ്പറിനും വലിയ സ്വീകാര്യത നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ബ്ലോക്കുകളിലെ ഓണ സദ്യ ബുക്കിംങിനും ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ഓണം മേളയ്ക്കു പുറമേ ജില്ലയിലെ മുഴുവന്‍ സിഡിഎസുകളിലേക്കും 500 രൂപ വിലവരുന്ന ഓണക്കിറ്റ് വിതരണവും നടത്തി വരുന്നുണ്ട്. ഫോണ്‍: 0495 2373066. *പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്* കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള പ്രീ – പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് പ്ലസ് ടു /എസ്എസ്എല്‍സി യോഗ്യരായവർക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314. *ടൂള്‍ക്കിറ്റ് ഗ്രാന്റ് പദ്ധതി: സമയപരിധി നീട്ടി*കേരളത്തിലെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധര്‍/ കൈപ്പണിക്കാര്‍/ പൂര്‍ണ്ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവര്‍ക്ക് ടൂള്‍ക്കിറ്റ് വാങ്ങുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്‍കുന്ന ടൂള്‍ക്കിറ്റ് ഗ്രാന്റ് പദ്ധതിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31വരെ ദീര്‍ഘിപ്പിച്ചു. www.bwin.kerala.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in, www.bwin.kerala.gov.in സന്ദര്‍ശിക്കുക. *അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം* കുന്ദമംഗലം ബ്ലോക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എഞ്ചിനീയര്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ ആറ് മാസത്തേക്ക് താത്കാലിക കരാര്‍ നിയമനം നടത്തുന്നു. യോഗ്യത: സിവില്‍/അഗ്രിക്കള്‍ച്ചറല്‍ ബിരുദം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2800276. *മസ്റ്ററിംഗ് നടത്തണം* കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്ററിംഗിനായി ഓഗസ്റ്റ് 24 വരെ സമയം അനുവദിച്ചിരുന്നു. ഈ കാലയളവില്‍ മസ്റ്ററിംഗ് നടത്താത്തവര്‍ സെപ്റ്റംബർ പത്തിനകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യണം. ഫോണ്‍: 0495 2966577, 9188230577. *ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു* ജില്ലയില്‍ വിവിധ വകുപ്പകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസി. ഗ്രേഡ് II (എന്‍സിഎ ഹിന്ദു നാടാര്‍, കാറ്റഗറി നമ്പര്‍: 059/2024), (എന്‍സിഎ എസ് സി സി സി, കാറ്റഗറി നമ്പര്‍: 060/2024) തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. *റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു* ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍: 251/2024) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. *ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിങ് നടത്തണം* കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് സ്കാറ്റേര്‍ഡ്, അണ്‍ അറ്റാച്ഡ് വിഭാഗം പെന്‍ഷന്‍ 2024 ഡിസംബര്‍ 31 വരെ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വാര്‍ഷിക മസ്റ്ററിങ് ചെയ്യുന്നതിനുള്ള സമയ പരിധി സെപ്റ്റംബർ പത്ത് വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. മസ്റ്ററിങ് ചെയ്യുന്നതിനുള്ള അംഗീകൃത സര്‍വീസ് ചാര്‍ജ് ഗുണഭോക്താക്കള്‍ സ്വന്തം നിലക്ക് നല്‍കണം. ഫോണ്‍: 9946001747, 0495-2366380. *കോഓര്‍ഡിനേറ്റര്‍ നിയമനം* കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് മേഖല കാര്യാലയത്തിനു കീഴില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് അനുബന്ധ മത്സ്യതൊഴിലാളികള്‍ക്ക് അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിനായി കോഓര്‍ഡിനേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബിരുദം, കംപ്യൂട്ടര്‍ എം.എസ് ഓഫീസ് അനിവാര്യം (ഉയര്‍ന്ന യോഗ്യത ഉളളവര്‍ക്ക് മുന്‍ഗണന). മത്സ്യതൊഴിലാളി കുടുംബമായിരിക്കണം. ഓഗസ്റ്റ് 30 ന് രാവിലെ 10.30 ന് കോഴിക്കോട് മേഖല കാര്യാലയത്തില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2383782. *സ്പോട്ട് അഡ്മിഷന്‍ 30 ന്* തിരുവമ്പാടി ഗവ. ഐടിഐയില്‍ പ്ലംബര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 30 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. എല്ലാ അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി രാവിലെ പത്ത് മണിക്ക് ഐടിഐയിലെത്തണം. ഫോണ്‍: 0495 2254070. *മെഡിക്കല്‍ ഓഡിറ്റര്‍ നിയമനം* കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 360 ദിവസത്തേക്ക് മെഡിക്കല്‍ ഓഡിറ്ററെ നിയമിക്കും. യോഗ്യത: ജിഎന്‍എം/ബി എസ് സി നഴ്സിങ്, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രതിദിന വേതനം: 760 രൂപ. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 30 ന് രാവിലെ 11 ന് സൂപ്രണ്ട് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 0495 2357457. *ഫോറസ്ട്രി ക്ലബ് ഉദ്ഘാടനം ചെയ്തു* കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചിന്റെ പരിധിയിലുള്ള കോഴിക്കോട് കേന്ദ്രീയ വിദ്യാലയം ഒന്നിൽ നടന്ന ഫോറസ്ട്രി ക്ലബ്ബിന്റെയും ബോധവല്‍ക്കരണ ക്ലാസ്സിന്റെയും ഉദ്ഘാടനം സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജ്യന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി നിർവ്വഹിച്ചു. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണ പ്രാധാന്യവുമായി ബന്ധപ്പെട്ടാണ് ബോധവല്‍ക്കരണ ക്ലാസ്സെടുത്തത്. പ്രിന്‍സിപ്പല്‍ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കോഴിക്കോട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ നീതു, വൈസ് പ്രിന്‍സിപ്പല്‍ കെ വിശ്വനാഥന്‍, അധ്യാപകരായ മൃദുല ഗോകുല്‍ദാസ്, നിഖില്‍ ദാസ് മെഹര്‍, സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് കോഴിക്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ എന്‍ ദിവ്യ, കേരള ജൈവ വൈവിധ്യ ബോര്‍ഡ് അംഗം ഇ രാജന്‍, സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് കോഴിക്കോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ കെ ബൈജു തുടങ്ങിയവർ പങ്കെടുത്തു. *വോട്ടര്‍പട്ടിക: പരാതികളും ആക്ഷേപങ്ങളും മൂന്നിനകം അറിയിക്കണം* കേരള സംസ്ഥാന സ്പോര്‍ട്സ് ആക്ട് 2000 പ്രകാരം വിവിധ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പട്ടിക ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ ഓഫീസില്‍ ഓഗസ്റ്റ് 26 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും/ ആക്ഷേപങ്ങളും സെപ്റ്റംബര്‍ മൂന്ന് വൈകീട്ട് മൂന്ന് വരെ നൽകാം. അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബർ എട്ടിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുകളില്‍ പ്രസിദ്ധീകരിക്കുമെന്ന് ജില്ല – സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഇലക്ഷന്‍ ഭരണാധികാരി അറിയിച്ചു. *പാരമ്പര്യേതര ട്രസ്റ്റി നിയമനം* കോഴിക്കോട് ഒല്ലൂൂര്‍ ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമത നിയമപ്രകാരം തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബര്‍ 11 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം www.malabardevaswom.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2374547. *അപേക്ഷ ക്ഷണിച്ചു* കോഴിക്കോട് ഗവ.വനിത ഐടിഐയില്‍ ഐഎംസി നടത്തുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോണ്‍: 8281723705.