മുകേഷ് രാജിവെക്കേണ്ട; രാഹുല്‍ രാജിവെക്കാത്തത് ക്രിമിനല്‍ മനസുള്ളതിനാൽ: എം വി ഗോവിന്ദൻ

Wait 5 sec.

ഇടുക്കി | മുകേഷ് എം എല്‍ എയുടെ കേസ് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുകേഷ് രാജിവെക്കേണ്ടതില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ രാജിവെക്കാത്തത് ക്രിമിനല്‍ മനസുള്ളതുകൊണ്ടാണെന്നും ഗോവിന്ദ്ൻ പറഞ്ഞു.രാഹുലിൻ്റെ വോയ്സ് റെക്കോര്‍ഡുകൾ കേട്ടാല്‍ തന്നെ അറിയാം എത്ര ക്രൂരമാണെന്ന്. കേസിനേക്കാള്‍ പ്രധാനപ്പെട്ട തെളിവുകള്‍ വന്നതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തത്.  മുകേഷ് കേസിൽ വിധി വരുമ്പോള്‍ പറയാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.