ഇഷ്ടഭക്ഷണം ആകാശത്തുനിന്ന് പറന്നുവന്നാലോ ! വാള്‍മാര്‍ട്ടിന്റെ ഡ്രോണ്‍ വഴിയുള്ള ഫുഡ് ഡെലിവറി വൈറല്‍

Wait 5 sec.

മൊബൈല്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണവും പലചരക്ക് സാധനങ്ങളും മറ്റും നമ്മുടെ വാതില്‍ക്കല്‍ എത്തുന്നത് ഇക്കാലത്ത് ഒരു സാധാരണ കാര്യമായി മാറിയിട്ടുണ്ട്. വീട്ടില്‍നിന്ന് പുറത്തുപോകാതെ ഇഷ്ടഭക്ഷണങ്ങളും, അവശ്യസാധനങ്ങളും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നത് ഇന്ന് പലരുടെയും ശീലമായി മാറിക്കഴിഞ്ഞു. ഇതിലും കൂടുതല്‍ സൌകര്യങ്ങള്‍ ഇനി വരാനില്ലെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ബൈക്കുകളോ, കാറുകളോ, ഡെലിവറി വാനുകളോ നമുക്ക് മറക്കാം – ഭക്ഷണം ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ആകാശത്ത് നിന്ന് താഴേക്ക് വരുന്ന രീതിയിലാണ് ഫുഡ് ഡെലിവറി മാറിയിരിക്കുന്നത്. വാള്‍മാര്‍ട്ട് ഡ്രോണ്‍ ഉപയോഗിച്ച് സാധനങ്ങള്‍ വിതരണം ചെയ്യുന്നത് പരീക്ഷിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.ഈ റീലില്‍, ഒരു വീട്ടുകാര്‍ അവരുടെ വീടിന് മുന്നില്‍ കാത്തുനില്‍ക്കുമ്പോള്‍ ഡ്രോണ്‍ മുകളില്‍ വട്ടമിട്ട് പറക്കുന്നത് കാണാം. താമസിയാതെ, ഒരു പാരച്യൂട്ടിന്റെ സഹായത്തോടെ ഒരു ചെറിയ പാക്കറ്റ താഴേക്ക് വന്ന് പതുക്കെ നിലത്തിറങ്ങുന്നു. ഒരു സ്ത്രീ ആ പാക്കറ്റ് തുറക്കുമ്പോള്‍, അതിനുള്ളില്‍ കാറ്റ് നിറച്ച പ്ലാസ്റ്റിക് കവറുകളും, കുറച്ച് പൊതിയുന്ന കടലാസുകളും, അതിനുള്ളിലാണ് വാള്‍മാര്‍ട്ടിന്റെ പാക്കറ്റ് കാണുന്നത്.Also Read : ഇത്രയും പേടിപ്പിക്കുന്ന വീഡിയോ വേറെയില്ല ! ചത്തുപോയ വളര്‍ത്തുപൂച്ചയെ വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിക്കുന്ന സ്ത്രീ; ഞെട്ടിപ്പിക്കുന്ന വീഡിയോഅതിനുള്ളിലാണ് യഥാര്‍ത്ഥ വിഭവം: ഒരു പാക്കറ്റ് ലഘുഭക്ഷണങ്ങള്‍. ഉപ്പും കുരുമുളകും ചേര്‍ത്ത പിസ്തയും ഫ്‌ലേവര്‍ ചേര്‍ത്ത കശുവണ്ടിയുമാണ് അതിലുണ്ടായിരുന്നത്. ഡ്രോണ്‍ വഴിയുള്ള ഈ ഡെലിവറിക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടി ലഭിച്ചെങ്കിലും, പാക്കിങിലെ അപാകത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചെറിയ ഓര്‍ഡറിന് ഇത്ര വലിയ പാക്കിങ് വേണ്ടിയിരുന്നില്ലെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.ഒരു ചെറിയ പാക്കറ്റ് നട്ട്‌സ് ആകാശത്ത് നിന്ന് വന്നിറങ്ങുന്നത് കാണുമ്പോള്‍, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി എത്രത്തോളം മുന്നോട്ട് പോയിരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. ഭക്ഷണത്തിനായി ഏറെ സമയം കാത്തിരിക്കുന്നതില്‍ നിന്ന് മാറി, ഇഷ്ടഭക്ഷണം നേരെ വീട്ടുവളപ്പിലേക്ക് എത്തുന്നതിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. View this post on Instagram A post shared by Ronald Stahl (@rahn_stahl)The post ഇഷ്ടഭക്ഷണം ആകാശത്തുനിന്ന് പറന്നുവന്നാലോ ! വാള്‍മാര്‍ട്ടിന്റെ ഡ്രോണ്‍ വഴിയുള്ള ഫുഡ് ഡെലിവറി വൈറല്‍ appeared first on Kairali News | Kairali News Live.