ബില്ലുകള്‍ തടഞ്ഞു വെക്കാനുള്ള ഗവര്‍ണറുടെ അധികാരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. നിയമ വ്യാഖ്യാനത്തിന് മറവില്‍ മണി ബില്ലുകള്‍ തടഞ്ഞു വെക്കാവുന്ന സ്ഥിതിയുണ്ടാകുമെന്നും കോടതി. രാഷ്ട്രപതിയുടെ റഫറന്‍സിന് മുകളിലാണ് ഭരണഘടന ബെഞ്ചിന്റെ നിരീക്ഷണം.സംസ്ഥാനത്തെ ബില്ലുകള്‍ തടഞ്ഞു വെക്കാനുള്ള ഗവര്‍ണറുടെ അധികാരത്തില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. നിയമത്തിന്റെ ഇത്തരം വ്യാഖ്യാനത്തില്‍ ആശങ്കയുണ്ടെന്നും, മണി ബില്ലുകള്‍ തടഞ്ഞു വെക്കാവുന്ന സ്ഥിതിയുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങള്‍ സംസ്ഥാനങ്ങളില്‍ ഗുരുതര പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചു ചൂണ്ടിക്കാട്ടി.Also read: ഉത്തരേന്ത്യയിൽ മഴ ശക്തം; ജമ്മു കശ്മീരിലുണ്ടായ മേഘവിസ്ഫോടനത്തില്‍ 4 മരണംഗവര്‍ണര്‍ അനിശ്ചിത കാലം ബില്ലുകള്‍ പിടിച്ചുവക്കുന്നത് നിയമസഭകളെ പ്രവര്‍ത്തനരഹിതമാക്കുമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അനുച്ഛേദം 200 പ്രകാരം ബില്ല് തടഞ്ഞു വെക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം. അതേസമയം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുള്ള പരിരക്ഷ എന്താണെന്ന് കോടതി വിമര്‍ശിച്ചു. രാഷ്ട്രപതിയുടെ റഫറന്‍സ് സംബന്ധിച്ച് വിശദമായ വാദം വ്യാഴാഴ്ച വീണ്ടുംകേള്‍ക്കും.The post ബില്ലുകള് തടഞ്ഞു വെക്കാനുള്ള ഗവര്ണറുടെ അധികാരത്തില് ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി appeared first on Kairali News | Kairali News Live.