ഇന്ത്യ പാക് യുദ്ധത്തിൽ വീണ്ടും പ്രസ്താവനയുമായെത്തിയിരിക്കുകയാണ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ താന്‍ ഇടപെട്ടുവെന്നുള്ള സൂചന നല്‍കുന്ന പ്രസ്താവനയുമായി എത്തിയിരിയ്ക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശത്രു രാജ്യത്തിന്റെ അഞ്ചിൽ കൂടുതൽ, അതായത് ഏഴോളം യുദ്ധ വിമാനങ്ങൾ ഇരു രാജ്യങ്ങളിൽ ഒന്ന് വീഴ്ത്തിയിട്ടുണ്ടെന്നും ട്രംപ് പറയുന്നു. എന്നാല്‍ ഏത് രാജ്യമാണ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തതെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. ഇന്ത്യ പാകിസ്ഥാൻ ആണവയുദ്ധം തടയുന്നതിനായി തന്റെ പങ്ക് നിർണ്ണായകമായിരുന്നുവെന്നും ട്രംപ് അവകാശപ്പെടുന്നു. ALSO READ: നാളെ മുതൽ യുഎസിന്റെ അധികതീരുവ ഇന്ത്യയ്ക്ക് മുകളിൽ: അമേരിക്ക ഏറ്റവും അധികം തീരുവ ചുമത്തുന്ന രാജ്യമായി ഇന്ത്യയുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങളുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കഴിഞ്ഞമാസം ഒരു രാജ്യം യുദ്ധത്തിനിടെ അഞ്ച് വിമാനങ്ങള്‍ വീഴ്ത്തിയതായി ട്രംപ് അവകാശപ്പെടുന്നു.ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ പാകിസ്താന്റെ അഞ്ച്യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായുള്ള എയര്‍ചീഫ് മാര്‍ഷല്‍ അമര്‍ പ്രീതിന്റെ പ്രസ്താവനയിറങ്ങി ആഴ്ചകള്‍ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നതാണ് ഇതിലെ ശ്രദ്ദേയമായ കാര്യം. ഏപ്രില്‍ 22-ന് ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയെന്നോണമാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനികദൗത്യം നടത്തിയത്.The post ഒരു രാജ്യം വീഴ്ത്തിയത് ഏഴ് യുദ്ധവിമാനങ്ങള്; ഇന്ത്യ-പാക് സംഘർഷത്തിൽ പ്രസ്താവനയുമായി ട്രംപ് appeared first on Kairali News | Kairali News Live.