ഉത്തരേന്ത്യയിൽ മഴ ശക്തം; ജമ്മു കശ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 4 മരണം

Wait 5 sec.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ. ജമ്മു കശ്മീരിലെ ഡോഡയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 4 മരണം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വൈഷ്‌ണോ ദേവി യാത്ര നിര്‍ത്തിവെച്ചു. ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന, ഒഡിഷ എന്നിവിടങ്ങളിലും മഴ ശക്തമാകുമെന്ന്കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാശം വിതച്ച് കാലവര്‍ഷം തിമര്‍ത്തു പെയ്യുകയാണ്. ജമ്മുകശ്മീരിലെ ഡോഡയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ 4 പേര്‍ മരിച്ചു. നിരവധിപേര്‍ ഒഴുക്കില്‍ പെട്ടതായാണ് റിപ്പോര്‍ട്ട്. 10 ലധികം വീടുകള്‍ക്കും നാശ നഷ്ട്ടം സംഭവിച്ചു. മേഖലയില്‍ വൈദ്യുതി ഇന്റര്‍നെറ്റ് സംവിധാനവും പൂര്‍ണമായുംതകര്‍ന്ന നിലയിലാണ്.Also read:പീഡനം ചെറുത്ത യുവതിയെ കൊന്ന് ഓടയില്‍ തള്ളി; പ്രതികള്‍ ഒന്നരവര്‍ഷത്തിനുശേഷം അറസ്റ്റില്‍, സംഭവം ഛത്തീസ്ഗഢില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വൈഷ്‌ണോ ദേവി തീര്‍ത്ഥാടന യാത്ര നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ജമ്മു ശ്രീ നഗര്‍ ദേശീയ പാതയും അടച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ശക്തമായ മഴയെ തുടരുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഹരിയാനയിലെ അംബാലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഒഡീഷയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. ഉത്തരാഖണ്ഡിലെ ധരാളിയില്‍ ഒഴുക്കില്‍ പെട്ടവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.The post ഉത്തരേന്ത്യയിൽ മഴ ശക്തം; ജമ്മു കശ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 4 മരണം appeared first on Kairali News | Kairali News Live.