നാരായൺപൂർ: ഛത്തീസ്ഗഢില്‍ പീഡനം ചെറുത്ത യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നർസു വഡ്ഡെ (21), ധനിറാം വഡ്ഡെ (21) എന്നിവരാണ് അറസ്റ്റിലായത്. ബലാത്സംഗശ്രമം ചെറുത്ത യുവതിയെ ഗ്രാമവാസികളിലൊരാളായ നർസു കൊലപ്പെടുത്തുകയും മൃതദേഹം കുഴിച്ചുമൂടുന്നതിനായി പിന്നീട് ധനിറാം ഒപ്പം കൂടുകയായിരുന്നു. ഏകദേശം 18 മാസത്തിന് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്.കഴിഞ്ഞ വർഷം നവംബർ 20നാണ് തൻ്റെ 27 വയസ്സുള്ള മകളെ കാണാനില്ലെന്ന് കാട്ടി ബെനൂർ പൊലീസ് സ്റ്റേഷനിൽ യുവതിയുടെ മാതാവ് പരാതി നൽകുന്നത്. മകൾ ജോലിക്കായി തമിഴ്നാട്ടിലേക്ക് പോകാറുണ്ടെന്നും എന്നാൽ 2024 ഫെബ്രുവരി 12ന് ഒരു കല്യാണത്തിൽ പങ്കെടുക്കാൻ ഗ്രാമത്തിൽ തിരിച്ചെത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. അതിനുശേഷം മകളെക്കുറിച്ച് ഒരു വിവരവുമില്ലെന്നും അവർ വ്യക്തമാക്കി.ALSO READ: വീണ്ടും ജീവനെടുത്ത് സ്ത്രീധന പീഡനം; അധ്യാപിക മൂന്നുവയസുകാരി മകളോടൊപ്പം തീകൊളുത്തി ആത്മഹത്യ ചെയ്തു, സംഭവം രാജസ്ഥാനിൽപരാതിയുടെ അടിസ്ഥാനത്തിൽ, പൊലീസ് സൂപ്രണ്ട് റോബിൻസൺ ഗുഡിയ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ, അതേ ഗ്രാമത്തിലെ നർസു വഡ്ഡെ എന്ന യുവാവാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് കണ്ടെത്തി. സൈബർ സെല്ലിൻ്റെ സഹായത്തോടെ പൊലീസ് തെലങ്കാനയിലെ സിദ്ദിപ്പേട്ടിൽ നിന്ന് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലിൽ, താൻ മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്ന് നർസു സമ്മതിച്ചു. കല്യാണത്തിനെത്തിയ യുവതിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും എതിർത്തപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.ALSO READ: ട്രെയിൻ ഓടിക്കാൻ ആളില്ല ; ലോക്കോ പൈലറ്റുമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർകൊലപാതകത്തിന് ശേഷം മൃതദേഹം കുറച്ചുകാലം ഒളിപ്പിച്ചുവെന്നും പിന്നീട് സുഹൃത്തായ ധനിറാം വഡ്ഡെയുടെ സഹായത്തോടെ ഒരു ഓടയിൽ കുഴിച്ചിട്ടുവെന്നും നർസു പൊലീസിനോട് സമ്മതിച്ചു. പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം ജയിലിലേക്ക് മാറ്റി.The post പീഡനം ചെറുത്ത യുവതിയെ കൊന്ന് ഓടയില് തള്ളി; പ്രതികള് ഒന്നരവര്ഷത്തിനുശേഷം അറസ്റ്റില്, സംഭവം ഛത്തീസ്ഗഢില് appeared first on Kairali News | Kairali News Live.