പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പേരാമ്പ്ര-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎല്‍ 11 എജി 3339 ബസ്സിന്റെ പെര്‍മിറ്റ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ചേര്‍ന്ന റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.ജുലൈ 19 ന് വൈകീട്ട് നടന്ന അപകടത്തിലാണ് മരുതോങ്കര മൊയിലോത്തറ താഴത്തു വളപ്പില്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ 19-കാരന്‍ അബ്ദുള്‍ ജവാദിന് ജീവന്‍ നഷ്ടമായത്. പേരാമ്പ്ര കക്കാട് ബസ് സ്റ്റോപ്പിന് സമീപം പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ജവാദ് ഓടിച്ച ബൈക്കില്‍ ഇടിച്ചായിരുന്ന അപകടം. സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സും ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.