രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട് മാറ്റി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിക്കകത്തും പുറത്തും പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് നിലപാട് മാറ്റം. അതേസമയം രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതല്ലേ എന്ന ചോദ്യത്തിൽ നിന്ന് വി ഡി സതീശൻ ഒഴിഞ്ഞുമാറി.രാഹുൽ മാങ്കൂട്ടത്തെ സംരക്ഷിച്ചതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലും പൊതുജനമധ്യത്തിലും പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയത്. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തെ രാജിവെപ്പിച്ചത് പാർട്ടി നടപടി തന്നെയാണെന്ന് വിഡി സതീശൻ വ്യക്തമാക്കി.Also read: വിഭജനഭീതി ദിനാചരണത്തിൽ വി സി വിശദീകരണം തേടിയ സംഭവം; മറുപടി നൽകി അക്കാദമിക് ഡീൻ ഡോ വിനു തോമസ്പരാതി പറഞ്ഞ പെൺകുട്ടിക്കെതിരെ കോൺഗ്രസ് എംപി വി കെ ശ്രീകണ്ഠൻ നടത്തിയ പരാമർശം പൊളിറ്റിക്കലി ഇൻ കറക്റ്റാണ് എന്നും വി ഡി സതീശൻ പറഞ്ഞു. രാഹുലിന് എതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന സൂചന നൽകിയെങ്കിലും എപ്പോൾ നടപടി ഉണ്ടാകുമോ എന്തു നടപടി ഉണ്ടാകുമെന്നോ വി ഡി സതീശൻ പറഞ്ഞില്ല. ധാർമികമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനത്തു നിന്നും രാജിവെക്കേണ്ടതല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ വി ഡി സതീശൻ ഒഴിഞ്ഞുമാറി.The post രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാട് മാറ്റി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ appeared first on Kairali News | Kairali News Live.