മത്സര ചിത്രങ്ങളോടെയാണ് 17 – ാമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വ ചിലചിത്ര മേളയുടെ രണ്ടാം ദിനത്തിന് തുടക്കമായത്. 15ൽ അധികം മത്സരചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.Also read: കർഷക സമരം കേന്ദ്ര പ്രമേയമാക്കി നാസ മുൻ ശാസ്ത്രജ്ഞൻ്റെ ആവിഷ്കാരം; 17ാം രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിൽ കൈയടി നേടാൻ ദേജാ വൂഅന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വ ചലചിത്രമേളയുടെ രണ്ടാം ദിനത്തിൽ വലിയ പ്രേക്ഷക പങ്കാളിത്തമാണ് ഉണ്ടായത്. മത്സര ചിത്രങ്ങളോടെയായിരുന്നു മേള ആരംഭിച്ചത്. കോമ്പറ്റീഷൻ ഷോർട്ട്, ലോങ്ങ്, ഷോർട്ട് ഫിക്ഷൻ, കോമ്പറ്റീഷൻ ലോങ്ങ് ഡോക്യുമെൻ്റെറി,കോമ്പറ്റീഷൻ ഷോർട്ട് ഫിക്ഷൻ വിഭാഗങ്ങളിലായി 15ൽ അധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.Also read: 17ാമത് IDSFFK ; മികച്ച അഭിപ്രായം നേടി ഉദ്ഘാടന ചിത്രം ‘ഫ്രം ഗ്രൗണ്ട് സീറോ’മേളയിലെ മുഖ്യാകർഷണമായ ക്യാമ്പസ് മത്സര വിഭാഗത്തിലെ ചിത്രങ്ങളും പ്രദർശനത്തിനെത്തി. ചലച്ചിത്ര വിദ്യാർത്ഥികളൊരുക്കിയ 10 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. ഇതിനൊപ്പം മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്കഷന്‍ എന്നിവയും മേളയോടനുബന്ധിച്ച് നടക്കുന്നുണ്ട്.The post 17- ാമത് ഐ ഡി എസ് എഫ് എഫ് കെ; ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത് 15ൽ അധികം മത്സരചിത്രങ്ങൾ appeared first on Kairali News | Kairali News Live.