വിഭജനഭീതി ദിനാചരണത്തിൽ വി സി വിശദീകരണം തേടിയ സംഭവം; മറുപടി നൽകി അക്കാദമിക് ഡീൻ ഡോ വിനു തോമസ്

Wait 5 sec.

വിഭജനഭീതി ദിനാചരണ വിഷയത്തിൽ സാങ്കേതിക സർവകലാശാല വി സിക്ക് മറുപടി നൽകി അക്കാദമിക് ഡീൻ. ഡീനിന്റെ പദവിയിലിരുന്ന് സ്വതന്ത്രമായി ആശയവിനിമയം നടത്തുന്ന മുൻഗാമികളുടെ ശൈലിയാണ് താനും പിന്തുടർന്നതെന്ന് ഡീൻ ഡോ. വിനു തോമസ്. സർവകലാശാലയുടെ പ്രോ ചാൻസലറുടെ തീരുമാനം കൂടിയാണ് നടപ്പാക്കിയതെന്നും മറുപടിയിൽ ഡീൻ വ്യക്തമാക്കി.സാങ്കേതിക സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്ന് വൈസ് ചാൻസലർ നിർദ്ദേശിച്ചെങ്കിലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ദിനാചരണം നടത്തേണ്ടതില്ലെന്ന് ഡീൻ അറിയിപ്പ് നൽകിയിരുന്നു. ഇതിൽ വിസി ഡീനിനോട് വിശദീകരണം തേടിയതിലാണ് നിലപാട് വ്യക്തമാക്കി മറുപടി നൽകിയത്.Also read: കേരള സ്കൂൾ ശാസ്ത്രോത്സവം: സംഘാടക സമിതി രൂപീകരണയോഗത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ നിർദേശംഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതിനിധീകരിക്കുന്നത് സർക്കാരിനെ മാത്രമല്ലെന്നും സർവകലാശാലയുടെ പ്രോ ചാൻസലർ കൂടിയാണ് മന്ത്രിയെന്നും അക്കാദമി ഡീൻ ഡോ. വിനു മോഹൻ മറുപടിയിൽ വ്യക്തമാക്കി. ഡീനിന്റെ പദവിയിലിരുന്ന് സ്വതന്ത്രമായി ആശയവിനിമയം നടത്തുന്ന മുൻഗാമികളുടെ ശൈലിയാണ് താനും പിന്തുടർന്നത്. സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളുമായി ആശയവിനിമയം നടത്തുന്നത് സർവകലാശാല ചട്ടങ്ങളുടെ ലംഘനമല്ല.കോളേജുകളുമായുള്ള സർക്കാരിന്റെ ആശയവിനിമയ മാർഗം ഡീനാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം അടിയന്തര സ്വഭാവമുള്ളതും സാമുദായിക സൗഹാർദ്ദം നിലനിർത്തുന്നതിനും വേണ്ടിയുള്ളതായിരുന്നു. സർവ്വകലാശാലയുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും താൽപര്യങ്ങളെ മുൻനിർത്തിയായിരുന്നു തീരുമാനം. നടപടിയിൽ യാതൊരുവിധ ദുരുദ്ദേശവും ഉണ്ടായിരുന്നില്ലെന്നും ഡീൻ വിശദീകരണത്തിൽ വ്യക്തമാക്കി.The post വിഭജനഭീതി ദിനാചരണത്തിൽ വി സി വിശദീകരണം തേടിയ സംഭവം; മറുപടി നൽകി അക്കാദമിക് ഡീൻ ഡോ വിനു തോമസ് appeared first on Kairali News | Kairali News Live.