വനിതാ ഏകദിന ലോകകപ്പിനുള്ള വേദികളിൽ നിന്ന് ബെംഗളൂരു പുറത്ത്. നാലാമത്തെ വേദിയായി ബെംഗളൂരുവിന് പകരം നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയം തിരഞ്ഞെടുത്തു. സെപ്റ്റംബര്‍ 30-നാണ് എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് ആരംഭിക്കുക. പുതിയ ഷെഡ്യൂള്‍ ഐ സി സി പ്രഖ്യാപിച്ചതോടെയാണ് ബെംഗളൂരു പുറത്തായത് അറിഞ്ഞത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം ഗുവാഹത്തിയില്‍ നടക്കും. ഇന്ത്യ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ (ഒക്ടോബര്‍ 23-ന് ന്യൂസിലന്‍ഡിനെതിരെയും 26-ന് ബംഗ്ലാദേശിനെതിരെയും), ശ്രീലങ്ക- ബംഗ്ലാദേശ് മത്സരം (ഒക്ടോബര്‍ 20-ന് കൊളംബോയില്‍ ആദ്യം നിശ്ചയിച്ചിരുന്നത്), രണ്ടാം സെമി ഫൈനല്‍ (ഒക്ടോബര്‍ 30), പാകിസ്ഥാന്‍ യോഗ്യത നേടിയില്ലെങ്കില്‍ നവംബര്‍ രണ്ടിന് നടക്കാന്‍ സാധ്യതയുള്ള ഫൈനല്‍ എന്നിവയാണ് നവി മുംബൈയില്‍ നടക്കുക. Read Also: ആറാടി ബയേണ്‍, കെയ്നിന് ഹാട്രിക്; ബുണ്ടസ് ലിഗയില്‍ രാജകീയ തുടക്കവുമായി ചാമ്പ്യന്മാര്‍ശ്രീലങ്ക- ഇംഗ്ലണ്ട് (ഒക്ടോബര്‍ 11) മത്സരം ഗുവാഹത്തിയില്‍ നിന്ന് കൊളംബോയിലേക്ക് മാറ്റി. ഒക്ടോബര്‍ 10-ന് നടക്കേണ്ടിയിരുന്ന ബംഗ്ലാദേശ്- ന്യൂസിലന്‍ഡ് മത്സരം വിശാഖപട്ടണത്ത് നിന്ന് ഗുവാഹത്തിയിലേക്ക് മാറ്റി. ഒക്ടോബര്‍ 26-ന് നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരം ഗുവാഹത്തിയിൽ നിന്ന് വിശാഖപട്ടണത്തേക്കും മാറ്റി. ആർ സി ബിയുടെ ഐ പി എൽ കിരീടനേട്ട ആഘോഷത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് കർണാടക പൊലീസ് ചിന്നസ്വാമി സ്റ്റേഡിയത്തിന് അനുമതി നൽകാത്തതാണ് വേദി മാറ്റാൻ കാരണം.The post വനിതാ ലോകകപ്പില് ബെംഗളൂരു വേദിയാകില്ല, തിരുവനന്തപുരവും ഔട്ട്; പകരം നവി മുംബൈ appeared first on Kairali News | Kairali News Live.