നവംബറോടെ എത്തുന്നത് കിടിലൻ എസ് യു വികള്‍; അറിയാം വിപണിയിലേക്ക് എത്താൻ പോകുന്ന പുത്തൻ വാഹനങ്ങളുടെ വിശേഷങ്ങള്‍

Wait 5 sec.

പെട്രോൾ എസ്‌ യു വി വാങ്ങാൻ ആലോചനയുണ്ടോ? എങ്കില്‍ നവംബര്‍ വരെ കാത്തിരുന്നോ, എത്താൻ പോകുന്നത് കിടിലൻ പെട്രോള്‍ എസ് യു വികള്‍. മാരുതി, ഹ്യുണ്ടായ്, ടാറ്റ എന്നീ കമ്പനികളുടെ അഞ്ച് പുതിയ മോഡലുകളാണ് അടുത്ത 2-3 മാസത്തിനുള്ളില്‍ വിപണിയിലേക്ക് എത്തുന്നത്.മാരുതിയുടെ മിഡ് സൈസ് എസ് യു വിയായ മാരുതി എസ്ക്യുഡോ സെപ്റ്റംബർ 3ന് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയാണ് എസ്ക്യുഡോയുടെ നിര്‍മാണം എന്നാണ് റിപ്പോര്‍ട്ടുകള്‍.Also Read: നഗരത്തിലെ കൊടും ചൂടിന് കാരണം വാഹനത്തിന്റെ നിറം; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർപുതുതലമുറ ഹ്യുണ്ടായി വെന്യുവും ഒക്ടോബറില്‍ വിപണിയിലേക്കെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സബ്‌കോംപാക്റ്റ് എസ്‌യുവിയായ ഹ്യുണ്ടായി വെന്യു സ്റ്റൈലിങ്ങിലും ഫീച്ചറുകളിലും പുതിയ അപ്ഡേറ്റുകളുമായിട്ടായിരിക്കും പുതിയ ഹ്യുണ്ടായി വെന്യു എത്തുക.ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് ഒക്ടോബർ-നവംബർ മാസങ്ങളില്‍ എത്തുമെന്ന് വാഹനലോകം പ്രതീക്ഷിക്കുന്നുണ്ട്. ഇത് കൂടാതെ ടാറ്റ ഹാരിയർ , സഫാരി എസ്‌യുവികളുടെ പെട്രോൾ പതിപ്പ് നവംബര്‍ മാസത്തോടെ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.The post നവംബറോടെ എത്തുന്നത് കിടിലൻ എസ് യു വികള്‍; അറിയാം വിപണിയിലേക്ക് എത്താൻ പോകുന്ന പുത്തൻ വാഹനങ്ങളുടെ വിശേഷങ്ങള്‍ appeared first on Kairali News | Kairali News Live.