ആറാടി ബയേണ്‍, കെയ്‌നിന് ഹാട്രിക്; ബുണ്ടസ് ലിഗയില്‍ രാജകീയ തുടക്കവുമായി ചാമ്പ്യന്മാര്‍

Wait 5 sec.

ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ വെടിക്കെട്ട് തുടക്കവുമായി നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്. സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഹാട്രിക് നേടിയ മത്സരത്തില്‍ ആറ് ഗോളുകളാണ് എതിരാളികളായ ആര്‍ ബി ലീഗ്‌സിച്ചിന്റെ വലയില്‍ ബയേണ്‍ നിക്ഷേപിച്ചത്.രണ്ടാം പകുതിയിലായിരുന്നു കെയ്‌നിന്റെ മൂന്ന് ഗോളുകളും. 64, 74, 77 മിനുട്ടുകളിലായിരുന്നു ഈ പ്രഹരം. അതേസമയം, മൈക്കല്‍ ഒളിസ് ഇരട്ട ഗോളുകള്‍ നേടി. 27ാം മിനുട്ടില്‍ ഒളിസ് ആണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് 42ാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍.Read Also: നോര്‍ത്ത് ഈസ്റ്റ് നിലനിര്‍ത്തുമോ, ഡയമണ്ട് ഹാര്‍ബര്‍ മിന്നിത്തിളങ്ങുമോ; ഡ്യൂറന്‍ഡ് കപ്പ് കലാശപ്പോര് ഇന്ന്പ്രീമിയര്‍ ലീഗില്‍ നിന്ന് ബുണ്ടസിലെത്തിയ ലൂയിസ് ഡയസ് ഒരു ഗോള്‍ നേടി. 32ാം മിനുട്ടിലായിരുന്നു ഇത്. 68ാം മിനുട്ടില്‍ ഒറ്റയടിക്ക് നാല് മാറ്റങ്ങള്‍ വരുത്തി ബയേണ്‍ കോച്ച് വിന്‍സെന്റ് കൊമ്പനി വന്‍ പരീക്ഷണം നടത്തിയിരുന്നു. രണ്ടാം പകുതിക്ക് ശേഷം ലീപ്‌സിച്ച് മികച്ച പ്രകടനം നടത്താന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. പുതിയ കോച്ച് ഒലി വെര്‍ണറിന്റെ കീഴിലാണ് ലീപ്‌സിച്ച് ഇറങ്ങിയത്.The post ആറാടി ബയേണ്‍, കെയ്‌നിന് ഹാട്രിക്; ബുണ്ടസ് ലിഗയില്‍ രാജകീയ തുടക്കവുമായി ചാമ്പ്യന്മാര്‍ appeared first on Kairali News | Kairali News Live.