രാഹുൽ വിഷയത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് ഷാഫി പറമ്പിൽ. രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും, അദ്ദേഹം രാജിവെച്ചത് ‘ധാർമികത’ ഉയർത്തിപ്പിടിച്ചാണെന്നുമാണ് ഷാഫി പറമ്പിൽ പറഞ്ഞത്. താൻ ബിഹാറിലേക്ക് മുങ്ങിയതല്ലെന്നും മാധ്യമങ്ങളെ ഞാൻ നേരിട്ട് കാണണമെന്നതിന് ഇത്ര നിർബന്ധം എന്താണെന്നും ഷാഫി തട്ടിക്കയറി. രാഹുലിനെതിരെ പൊലീസിൽ പരാതിയില്ല. രാഹുലിനെതിരെ എനിക്കും ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ ‘സിപിഐഎം അജണ്ട’ എന്ന് പറഞ്ഞ് ഉത്തരം പറയാനും ഷാഫി തയ്യാറായില്ല. രാഹുലിന്‍റെ രാജിയെ പറ്റിയുള്ള കൂടുതൽ ചോദ്യങ്ങളിൽ ഉത്തരംമുട്ടിയ ഷാഫി കൂടുതൽ പ്രതികരിക്കാൻ തയ്യാറാകാതെ പോവുകയായിരുന്നു.ALSO READ; രാഹുലിനെ സംരക്ഷിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം: ‘പാർട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല, അന്വേഷണം നടത്തില്ല’; എംഎൽഎ സ്ഥാനത്തുനിന്ന് മാറേണ്ട കാര്യമില്ലെന്ന് ദീപദാസ് മുൻഷിഅതേസമയം, എന്തുവന്നാലും എംഎൽഎ സ്ഥാനം സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് കോൺഗ്രസ് ദേശീയ നേതൃത്വവും രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ പാർട്ടിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പ്രതികരിച്ചത്. എംഎൽഎ സ്ഥാനത്തുനിന്ന് ഇപ്പോൾ മാറേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. എന്നാൽ രാഹുൽ എംഎൽഎ പദവി രാജിവെക്കണമെന്ന് പാർട്ടിക്കുള്ളിൽ മുതിർന്ന നേതാക്കൾ അടക്കം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. രാജി ആവശ്യത്തിൽ ഗ്രൂപ്പിന് അതീതമായി നേതാക്കൾ ഒരുമിച്ച് നിൽക്കുമ്പോ‍ഴും സതീശൻ അനുകൂലികളാണ് ഇപ്പോ‍ഴും രാഹുലിന് സംരക്ഷണം ഒരുക്കുന്നത്.The post “രാജിവെച്ചത് ‘ധാർമികത’ ഉയർത്തിപ്പിടിച്ച്, എനിക്കാരും പരാതി തന്നിട്ടില്ല”; രാഹുലിനെ ന്യായീകരിച്ച് ഷാഫി പറമ്പിൽ appeared first on Kairali News | Kairali News Live.