പിതാവിനെ ക്രൂരമായി മര്‍ദിച്ചു; മക്കള്‍ അറസ്റ്റില്‍

Wait 5 sec.

ആലപ്പുഴ | ചേര്‍ത്തലയില്‍ പിതാവിനെ മക്കള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇതിനു പിന്നാലെ മക്കളെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു.പുതിയകാവ് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. 75കാരനായ ചന്ദ്രശേഖരനാണ് മര്‍ദനത്തിന് ഇരയായത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ മക്കള്‍ അറസ്റ്റില്‍.അഖില്‍ പിതാവിനെ മര്‍ദിക്കുകയും നിഖില്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.