കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മാലിന്യം എന്ന് പ്രവൃത്തികള്‍ കൊണ്ട് ജനങ്ങ‍ളെ വിളിപ്പിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കോണ്‍ഗ്രസ് നടപടി നാടകമോ? വിവാദം തണുപ്പിക്കാനുള്ള നേതാക്കളുടെ ചെപ്പടിവിദ്യയാണ് സസ്പെൻഷൻ എന്നാണ് സൂചന.കോണ്‍ഗ്രസ് പാര്‍ട്ടി പാലിച്ചല്ല രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കോൺഗ്രസ് ഭരണഘടന XIX പ്രകാരം ക്ലോസ് നമ്പർ 6: സബ് ക്ലോസ് C പ്രകാരം ഒരു ജനപ്രതിനിധിയായ കോൺഗ്രസ് പ്രവർത്തകനെ സസ്പെൻഡ് ചെയ്താൽ അയാൾ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ആർജ്ജിച്ച എല്ലാ സ്ഥാനങ്ങളും രാജി വെയ്ക്കാൻ ആവശ്യപ്പെടണം. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷനില്‍ ഒരു നടപടിക്രമങ്ങളും പാലിക്കപ്പെട്ടിട്ടില്ല.രാഹുലിനോട് വിശദീകരണം ചോദിച്ചിട്ടില്ലപാര്‍ട്ടി പദവികള്‍ രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലസസ്പെന്‍ഷന്‍ കാലാവധിയും വ്യക്തമാക്കിയിട്ടില്ലAlso Read: ‘സിപിഐ എമ്മിനെതിരായി വ്യാജാരോപണം തീർത്ത് രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിക്കാനാവില്ല’; സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്കാലാവധി പ്രഖ്യാപിക്കാത്തതിനാൽ രാഹുലിന് സംഘടനയിലേക്ക് തിരിച്ചുവരാം. കോൺഗ്രസ് ഭരണഘടന പ്രകാരം വിശദീകരണം ചോദിക്കണം എന്ന നടപടിക്രമവും പാലിച്ചിട്ടില്ല. പാര്‍ട്ടി പദവികള്‍ രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നത് തന്നെ സംരക്ഷിക്കാൻ വേണ്ടി ശിക്ഷിച്ചതാണെന്ന സൂചന നല്‍കുന്നതാണ്. നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ രാഹുലിന് അപ്പീൽ പോകാം. അച്ചടക്ക സമിതിയെയോ എഐസിസിയെയോ സസ്പെൻഷൻ ചോദ്യം ചെയ്ത് സമീപിക്കുകയോ ചെയ്യാം.The post സസ്പെന്ഷന് നാടകം? രാഹുല് മാങ്കൂട്ടത്തിലിനെതിരെയുള്ള പാര്ട്ടി നടപടി കണ്ണില്പൊടിയിടാൻ appeared first on Kairali News | Kairali News Live.