രാവിലെകൾ ഹെൽത്തിയായി തുടങ്ങൂ; ഉണ്ടാക്കാം റാഗി ഉപ്പുമാവ്

Wait 5 sec.

ഒരുപാട് പോഷകഗുണമുള്ള ധാന്യമാണ് റാഗി. രാവിലെ ഇനിമുതൽ കുറച്ച് ഹെൽത്തി ആയി തുടങ്ങാം. അതിനായി നല്ല സ്വാദൂറും റാഗി ഉപ്പുമാവ് ട്രൈ ചെയ്ത് നോക്കിയാലോ..ആവശ്യമായ സാധനങ്ങൾറാഗിതക്കാളിബീൻസ്കാരറ്റ്എണ്ണവെളിച്ചെണ്ണകടുക്വറ്റൽമുളക്ALSO READ: വെജിറ്റേറിയന്‍ ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ ക്രിസ്പി കിടിലന്‍ മസാലദോശ ഇനി വീട്ടിലുണ്ടാക്കാംഉണ്ടാക്കുന്ന വിധംഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് റാഗി പൊടിച്ചതിലേയ്ക്ക് വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാം. ശേഷം മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും ചേർത്തു വറുക്കാം. അതിലേയ്ക്ക് കാരറ്റ്, ബീൻസ്, തക്കാളി തുടങ്ങി ലഭ്യമായ പച്ചക്കറികൾ ചെറുതായി അരിഞ്ഞു ചേർത്തു വഴറ്റാം. അതിൽ വറുത്തെടുത്ത റാഗിപ്പൊടി ചേർക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചിളക്കിയെടുക്കാം. വെള്ളം വറ്റിയതിനു ശേഷം അടുപ്പണച്ച് ചൂടോടെ കഴിക്കാം സ്വാദൂറും റാഗി ഉപ്പുമാവ് .ALSO READ: കഴിഞ്ഞ ഓണത്തിന് ശർക്കരവരട്ടി ക്രിസ്പിയായില്ലേ ? ഇത്തവണ ഇതൊന്ന് ചേർത്ത് വറുത്തുനോക്കൂ The post രാവിലെകൾ ഹെൽത്തിയായി തുടങ്ങൂ; ഉണ്ടാക്കാം റാഗി ഉപ്പുമാവ് appeared first on Kairali News | Kairali News Live.