കേരള ക്രിക്കറ്റ് ലീഗില്‍ തൃശ്ശൂര്‍ ടൈറ്റന്‍സിനു തുടര്‍ച്ചയായ രണ്ടാം ജയം. അഹമ്മദ് ഇമ്രാന്റെ സെഞ്ച്വറി മികവിലാണ് കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സ് തുടര്‍ച്ചയായി രാണ്ടാമതും ജയം കരസ്ഥമാക്കിയത്. 9 റണ്‍സിനാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ തൃശ്ശൂര്‍ ടൈറ്റന്‍സ് തോല്‍പ്പിച്ചത്. Also read – കെസിഎല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്; ആലപ്പി റിപ്പിൾസിനെ 34 റൺസിന് കീഴടക്കിആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 209 റണ്‍സ് എടുത്തു. അഹമ്മദ് ഇമ്രാന്‍ 100 റണ്‍സും എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് 7 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ ഒതുങ്ങി.അതേസമയം ഇന്ന് ആലപ്പി റിപ്പിൾസിനെതിരെ കൊച്ചി 34 റൺസിന് വിജയം കരസ്ഥമാക്കി. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെതും തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിൾസ് 19.2 ഓവറിൽ 149 റൺസിന് ഓൾ ഔട്ടായി. കൊച്ചിയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴത്തിയ മൊഹമ്മദ് ആഷിഖാണ് പ്ലെയർ ഓഫ് ദി മാച്ച്.The post കേരള ക്രിക്കറ്റ് ലീഗ്; തൃശ്ശൂര് ടൈറ്റന്സിനു തുടര്ച്ചയായ രണ്ടാം ജയം appeared first on Kairali News | Kairali News Live.