സ്പൈഡർമാൻ പലരുടെയും സൂപ്പർ ഹീറോ കഥാപാത്രമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അനുകരിക്കാനും ആളുകളെ രക്ഷിക്കാനും ഒക്കെ പലരും ശ്രമിക്കാറുണ്ട്. എന്നാൽ ഇത് അപകടമാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ഒന്നല്ല, ഒന്നിലധികം വീഡിയോകളാണ് ഈ ‘സ്‌പൈഡർമാൻ’ ചെയ്തുകൊണ്ടിരിക്കുന്നത്. മീററ്റിൽ സ്പൈഡർമാൻ വേഷം ധരിച്ച് അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉത്തർപ്രദേശ് പോലീസ് വീഡിയോയ്ക്ക് പിന്നിലെ ആളെ തിരയാൻ ആരംഭിച്ചുകഴിഞ്ഞു.ക്ലിപ്പുകളിൽ, സൂപ്പർഹീറോയുടെ വേഷം ധരിച്ച ആൾ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഘണ്ടാഘറിൽ (ക്ലോക്ക് ടവർ) കയറുന്നതും അപകടകരമായ നീക്കങ്ങൾ നടത്തുന്നതും കാണാം.സുരക്ഷാ സംവിധാനങ്ങളില്ലാതെ അയാൾ ഉയരമുള്ള കെട്ടിടങ്ങളിൽ കയറുന്നത് കാണിക്കുന്ന വീഡിയോകൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ALSO READ: ‘അമ്മയുടെ ദേഹത്ത് എന്തോ പുരട്ടി, പിന്നെ ലൈറ്റർ കൊണ്ട് തീ വെച്ചു’; യുവതിയെ ഭർത്താവ് തീ കൊളുത്തിയത് മകന്റെ മുന്നിൽ വച്ച്, ക്രൂരകൊലപാതകം 36 ലക്ഷം രൂപ സ്ത്രീധനം ലഭിക്കാത്തതിൽ‘സ്പൈഡർ ഫറാസ്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നയാൾ മീററ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ സ്റ്റണ്ടുകൾ വ്യക്തിയെ അപകടത്തിലാക്കുക മാത്രമല്ല, മറ്റുള്ളവരെ കൂടി ഇതിലേക്ക് തിരിച്ചേക്കാമെന്ന് അധികൃതർ പറഞ്ഞു.“സ്‌പൈഡർമാൻ വേഷത്തിൽ ഡൽഹി ഗേറ്റിലെ ഘണ്ടാഘറിന്റെ മേൽക്കൂരയിൽ ഒരാൾ കയറുന്നത് കാണുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അയാളുടെ മുഖം മറച്ചിരിക്കുന്നു. വീഡിയോ എപ്പോൾ നിർമ്മിച്ചതാണെന്നും ആരാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,” എന്ന് മീററ്റിലെ കോട്‌വാലിയിലെ സിഒ അന്തരിക്ഷ് ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു.“സൈബർ സെൽ ടീം കേസിൽ പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണത്തിന് ശേഷം ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. ‘മീററ്റിലെ സ്പൈഡർമാൻ’ എന്ന് വിളിക്കപ്പെടുന്ന ആ വ്യക്തിയെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.The post സ്‌പൈഡർമാൻ മീററ്റിൽ..!; ക്ലോക്ക് ടവറിന്റെ മുകളിൽ ഉൾപ്പെടെ കയറി വീഡിയോ എടുക്കുന്നയാൾക്കായി വല വിരിച്ച് പൊലീസ് appeared first on Kairali News | Kairali News Live.