ബഹ്റൈന്‍ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ഓഫീസര്‍മാരെ ആക്രമിച്ച സൗദി പൗരനെതിരെ കേസ്

Wait 5 sec.

 മനാമ: ബഹ്റൈന്‍ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ഓഫീസര്‍മാരെ ആക്രമിച്ച സൗദി പൗരനെതിരെ കേസെടുത്തു. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പോലീസുകാരെ ആക്രമിച്ചു, പരസ്യമായി അപമാനിച്ചു, അനാദരവ് കാണിച്ചു, പൊതുസ്ഥലത്ത് മദ്യപിച്ചു എനിങ്ങനെയാണ് 45 കാരനെതിരെയുള്ള കേസ്.കിംഗ് ഫഹദ് കോസ്വേയിലാണ് സംഭവം നടന്നത്. പരിശോധനക്കിടെ പ്രതി കോപാകുലനായി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്തു. പ്രതി തന്റെ മൊബൈല്‍ ഫോണില്‍ ഉദ്യോഗസ്ഥരുടെ വീഡിയോ എടുക്കുകയും അശ്ലീലമായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തുവെന്ന് ഹൈ ക്രിമിനല്‍ കോടതി വ്യക്തമാക്കി. The post ബഹ്റൈന്‍ പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ഓഫീസര്‍മാരെ ആക്രമിച്ച സൗദി പൗരനെതിരെ കേസ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.