‘Awe dropping’ എന്ന് പേരിട്ടിരിക്കുന്ന ഇവൻ്റിൽ പുത്തൻ ഐഫോൺ 17 എത്തും. ലോഞ്ചിങ് വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ ഐ ഫോൺ 16 ന്റെ വിലയിൽ കുറവും സംഭവിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ 9 ന് ഇന്ത്യൻ സമയം രാത്രി 10:30 നാണ് ലോഞ്ച് ഇവന്റ്. സെപ്റ്റംബർ 19 മുതലാണ് ഫോൺ ഇന്ത്യയിൽ വില്പന ആരംഭിക്കുക. സെപ്റ്റംബർ 12 മുതൽ പ്രീ ഓർഡർ ചെയ്യാനം സാധിക്കും.ഫ്ലിപ്കാർട്ടിൽ ₹ 10,000 രൂപയുടെ വരെ ഓഫറുകളാണ് ഇപ്പോൾ ഐ ഫോൺ 16നുള്ളത്. 79,900 രൂപയായിരുന്നു ലോഞ്ച് ചെയ്യുമ്പോ‍ൾ ഐ ഫോണ്‍ 16 ന്റെ വില. ബാങ്ക് ഓഫറും ക്യാഷ്ബാക്ക് ഓഫറുകളും കൂടി ചേരുമ്പോൾ ഇപ്പോൾ നല്ല വിലക്കുറവിൽ ഐഫോൺ 16 സ്വന്തമാക്കാൻ സാധിക്കും.Also Read: ആരാധകരെ ശാന്തരാകുവിൻ…, കാത്തിരിപ്പുകള്‍ക്ക് വിരാമം; ഐഫോൺ 17 സീരീസ് ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് ആപ്പിള്‍2024 സെപ്റ്റംബറിലാണ് ഐ ഫോൺ 16 വിപണിയിലെത്തുന്നത്. ശക്തമായ A18 ചിപ്പ്, ആക്ഷൻ ബട്ടൺ, ക്യാമറ കൺട്രോൾ ടോഗിൾ മുതലായ ഫീച്ചറുകളും മുൻ മോഡലുകളെക്കാൾ 30% വേഗത കൂടുതലുള്ളതും ഇപ്പോ‍ഴും ഐ ഫോൺ 16നെ പ്രിയപ്പെട്ടതാക്കുന്നു. 69,999 രൂപയ്ക്ക് ഇപ്പോൾ ഐ ഫോൺ 16 സ്വന്തമാക്കാം ഒപ്പം കൂടുതൽ ഓഫറുകളും ഉണ്ട്.The post ഐഫോൺ 17 ലോഞ്ച് ഡേറ്റ് വന്നതോടെ വിലയിടിഞ്ഞ് ഐ ഫോൺ 16; അറിയാം എവിടെ നിന്ന് സ്വന്തമാക്കാം എന്ന് appeared first on Kairali News | Kairali News Live.