നിയമലംഘന കേസുകളിലെ പിഴത്തുക വെട്ടിച്ച കേസ്; പോലീസുകാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Wait 5 sec.

മൂവാറ്റുപുഴ | നിയമ ലംഘന കേസുകളില്‍ ട്രാഫിക് പോലീസ് ഈടാക്കിയ പിഴത്തുകയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ പോലീസുകാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശാന്തി കൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടും തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ നേരത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.ശാന്തി കൃഷ്ണനെ കോട്ടയം വിജിലന്‍സ് കോടതി സെപ്തംബര്‍ എട്ടുവരെ റിമാന്‍ഡ് ചെയ്തു.ശാന്തി കൃഷ്ണന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളിയിരുന്നു.2018 ജനുവരി ഒന്നുമുതല്‍ 2022 ഡിസംബര്‍ 31 വരെ ഗതാഗത നിയമലംഘനത്തിന് പിഴത്തുകയായി മൂവാറ്റുപുഴ പോലീസ് പിരിച്ചെടുത്ത തുകയിലാണ് തട്ടിപ്പ് നടത്തിയതായി തെളിഞ്ഞത്. 20.8 ലക്ഷം രൂപയാണ് ബേങ്ക് രേഖകളില്‍ കൃത്രിമം കാണിച്ച് തട്ടിയെടുത്തത്.