മഅ്ദിന്‍ വിദ്യാര്‍ത്ഥിക്ക് തുര്‍ക്കി സര്‍ക്കാരിന്റെ പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പോടെ ഉന്നത പഠനത്തിന് അവസരം

Wait 5 sec.

മലപ്പുറം: തുര്‍ക്കി സര്‍ക്കാരിന്റെ അഭിമാനകരമായ ടർക്കിയെ ബർശ്ലാർ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായി മഅ്ദിന്‍ വിദ്യാര്‍ത്ഥി മുഹമ്മദ് സ്വാലിഹ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കുന്ന ഈ സ്‌കോളര്‍ഷിപ്പ്, പഠന മികവും സമഗ്രമായ കഴിവും പരിഗണിച്ചാണ് നല്‍കുന്നത്. ഈ നേട്ടത്തിലൂടെ, തുര്‍ക്കിയിലെ പ്രശസ്തമായ നെക്മെട്ടിൻ എർബാകൻ സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദ പഠനത്തിനാണ് സ്വാലിഹിന് അവസരം ലഭിച്ചിരിക്കുന്നത്.ഒരു വര്‍ഷത്തെ തുര്‍ക്കിഷ് ഭാഷാ പഠനം ഉള്‍പ്പെടെ അഞ്ച് വര്‍ഷമാണ് പഠന കാലയളവ്. പഠന കാലയളവിലെ മുഴുവന്‍ ട്യൂഷന്‍ ഫീസ്, താമസം, ഭക്ഷണം, ആരോഗ്യ ഇന്‍ഷുറന്‍സ്, വിമാന ടിക്കറ്റ് എന്നിവയ്ക്ക് പുറമെ പ്രതിമാസ സ്‌റ്റൈപ്പന്റും സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി ലഭിക്കും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഈ സ്‌കോളര്‍ഷിപ്പ് നേട്ടത്തിലൂടെ മുഹമ്മദ് സ്വാലിഹ് നാടിന് അഭിമാനമായിരിക്കുകയാണ്.മഅ്ദിന്‍ അക്കാദമിക്ക് കീഴിലുള്ള മാജിക്‌സ് സിവില്‍ സര്‍വീസ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയാണ് സ്വാലിഹ്. അവിടെ നിന്ന് ലഭിച്ച ചിട്ടയായ പരിശീലനം ഈ അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പ് നേടുന്നതില്‍ നിര്‍ണായകമായെന്ന് സ്വാലിഹ് പറഞ്ഞു. വയനാട് കല്‍പ്പറ്റ സ്വദേശികളായ അബ്ദുല്‍ അസീസ്, റൈഹാനത്ത് ദമ്പതിമാരുടെ മകനാണ് മുഹമ്മദ് സ്വാലിഹ്.ജില്ലയിലെ ആദ്യ മത്സ്യ സേവന കേന്ദ്രം ഏലംകുളത്ത് ഉദ്ഘാടനം ചെയ്തു