രാജ്യത്തിന് മാതൃകയായി മുതിർന്ന പൗരരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ആദ്യമായി രൂപീകരിച്ച കേരള സംസ്ഥാന വയോജന കമ്മീഷന്‍റെ അധ്യക്ഷ പദവിയിലേക്ക് അഡ്വ. കെ സോമപ്രസാദിനെ സർക്കാർ നിയോഗിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ സോമപ്രസാദ് മുൻ രാജ്യസഭാ അംഗവും കൂടിയാണ്. നിലവിൽ ചവറ കെഎംഎംഎൽ ഡയറക്ടർ ബോർഡ് അംഗമാണ്. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തിയ കെ സോമപ്രസാദ് 1987 ലെ ഇ കെ നായനാർ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന വി ജെ തങ്കപ്പന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു.ALSO READ; ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓണസമ്മാനം; ഉത്സവബത്ത വർധിപ്പിച്ചുകേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമായും വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭാ അംഗമായിരിക്കെ നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് ഇന്ത്യയിൽ ഇ- സിഗരറ്റ് നിരോധിച്ചത്. ഓൺലൈൻ വഴിയുള്ള ഭക്ഷണ വിതരണ ശൃംഖലാസംവിധാനത്തിന്റെ പോരായ്മകൾ പരിഹരിക്കുന്നതിനും ആദിവാസി വിഭാഗങ്ങളുടെ പരമ്പരാഗത വിജ്ഞാനം തലമുറകൾ കഴിയുമ്പോൾ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനും വേണ്ട നിയമ നിർമ്മാണത്തിന് വേണ്ടി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായി. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ എല്ലാ സ്ട്രീമുകളിലും സംവരണം ഏർപ്പെടുത്തിയതും നാല് പതിറ്റാണ്ട് കാലം സംവരണ തത്വങ്ങൾ പാലിക്കാതിരുന്ന ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമപരമായ സംവരണം നടപ്പാക്കിയതും പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളാണ്.The post അഡ്വ. കെ സോമപ്രസാദ് കേരള സംസ്ഥാന വയോജന കമ്മീഷന് പ്രഥമ അധ്യക്ഷൻ appeared first on Kairali News | Kairali News Live.