മനാമ: ബഹ്റൈനിന്റെ വ്യോമയാന മേഖല വളര്‍ച്ചയുടെ പ്രധാന ചാലകരായി ഇന്ത്യയും യുഎഇയും ഖത്തറും. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2025 ജൂലൈയില്‍ ബഹ്റൈനിന്റെ വ്യോമയാന മേഖല ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാര്‍, വിമാനങ്ങള്‍, ചരക്ക് കൈമാറ്റം എന്നിവയില്‍ ഗണ്യമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ മാസം ബഹ്റൈനിലൂടെ 865,753 പേര്‍ യാത്ര ചെയ്തു. ഇതില്‍ 453,944 പേര്‍ ബഹ്റൈനില്‍ നിന്നും യാത്ര ചെയ്തു, 411,617 പേര്‍ ബഹറൈനില്‍ എത്തി, 192 പേര്‍ ട്രാന്‍സിറ്റ് യാത്രക്കാരാണ്. 8,748 വിമാനങ്ങളാണ് ആകെ സര്‍വീസ് നടത്തിയത്. അന്താരാഷ്ട്ര യാത്രയാണ് ഈ വളര്‍ച്ചക്ക് പ്രധാന പങ്കുവഹിച്ചത്.പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്. ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും 117% (37,000ത്തിലധികം യാത്രക്കാര്‍) യാത്രക്കാരുടെ വര്‍ധനവ് രേഖപ്പെടുത്തി. യുഎഇയിലെ അബുദാബിയിലേക്ക് 31% (57,301 യാത്രക്കാര്‍) വര്‍ധനവ്, ഖത്തറിലെ ദോഹയിലേക്ക് 54,101 യാത്രക്കാരുമായി 18% വര്‍ധനവും രേഖപ്പെടുത്തി.The post ബഹ്റൈനിന്റെ വ്യോമയാന മേഖല വളര്ച്ചയില് പ്രധാന പങ്കുവഹിച്ച് ഇന്ത്യ appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.