ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ വോളി താരങ്ങളെ ആദരിച്ചു

Wait 5 sec.

തിരുവനന്തപുരം: 2025 ജനുവരി 7 മുതല്‍ 13 വരെ രാജസ്ഥാനില്‍ നടന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ പുരുഷ ടീമിനെയും, റണ്ണേഴ്‌സ് ആയ വനിതാ ടീമിനെയും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ആദരിച്ചു. ടീമംഗങ്ങള്‍ക്കൊപ്പം പുരുഷ ടീമിന്‍റെ മുഖ്യ പരിശീലകന്‍ ഹരിലാല്‍ എസ് ടി, സഹപരിശീലകരായ കിഷോര്‍ കുമാര്‍ ഇ കെ, ലാലു ജോണ്‍, വനിതാ ടീമിന്‍റെ മുഖ്യ പരിശീലകന്‍ സഞ്ജയ് ബാലിഗ, സഹപരിശീലകരായ ജോബി തോമസ്, മേഴ്‌സി ജോഫി എന്നിവരെയും ആദരിച്ചു. ALSO READ; ‘എ ഐ ക്യാമറ വിഷയത്തിലെ ഹൈക്കോടതി വിധി പ്രതിപക്ഷ നേതാവിനേറ്റ അടി, വി ഡി സതീശൻ മാപ്പ് പറയണം’: മന്ത്രി പി രാജീവ്പുരുഷ ടീം മാനേജര്‍ ദാമോദരന്‍ കെ വി, വനിതാ ടീം മാനേജര്‍ സാംബശിവന്‍ കെ ആര്‍ എന്നിവരും സംസ്ഥാന വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ ഹാജി, കണ്‍വീനര്‍ അനില്‍കുമാര്‍ എം എസ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ രാജേഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നുThe post ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ വോളി താരങ്ങളെ ആദരിച്ചു appeared first on Kairali News | Kairali News Live.