സോഷ്യൽ മീഡിയയിൽ സ്റ്റാറാണ് മണിയമ്മ എന്ന മലയാളിയായ 72-കാരി. ഏത് വലിയ വണ്ടിയാണെങ്കിലും വളയം പിടിച്ചു മെരുക്കാനുള്ള മണിയമ്മയുടെ ക‍ഴിവ് കണ്ട് നെറ്റിസൺസ് അവർക്ക് ഒരു പേരും നൽകിയിട്ടുണ്ട് ‘ദി ഡ്രൈവർ അമ്മ’.ഇപ്പോൾ മണിയമ്മ ദുബായിൽ ആഡംബര കാറായ റോൾസ് റോയ്സ് ഓടിക്കുന്ന വീഡിയോയാണ് വൈറൽ. സാരി ധരിച്ചെത്തി, തന്റെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് വീഡിയോയിൽ കാണിച്ചതിനു ശേഷം വെളുത്ത റോൾസ് റോയ്സ് ഗോസ്റ്റ് തിരക്കേറിയ നഗരവീഥിയിലൂടെ പായിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.Also Read: ഇഷ്ടഭക്ഷണം ആകാശത്തുനിന്ന് പറന്നുവന്നാലോ ! വാള്‍മാര്‍ട്ടിന്റെ ഡ്രോണ്‍ വഴിയുള്ള ഫുഡ് ഡെലിവറി വൈറല്‍ View this post on Instagram A post shared by Maniamma – The DRIVER AMMA (@maniamma_official)ആത്മവിശ്വാസത്തോേടെ വാഹനം ഒടിക്കുന്ന നെറ്റിസൺസിന്റെ ഡ്രൈവറമ്മയുടെ വീഡിയോ നിമിഷങ്ങൾക്കകം ട്രെൻഡിങ്ങാകുകയും ചെയ്തു. കേരളത്തിൽ ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന മണിയമ്മക്ക് 11 തരം വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസുണ്ട്. കൂടാതെ എക്സ്കവേറ്റർ, ഫോർക്ക്ലിഫ്റ്റുകൾ, ക്രെയിനുകൾ, റോഡ് റോളറുകൾ, ട്രാക്ടറുകൾ, ബസുകൾ മുതലായ വാഹനങ്ങൾ ഓടിക്കുന്ന വീഡിയോയും അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ കാണാൻ സാധിക്കും.Also read: ‘നിങ്ങള്‍ പാകിസ്താനിയും ഞാന്‍ ഇന്ത്യക്കാരനുമായത് ഒരു പ്രശ്നമാണോ’ ? ‘നമ്മള്‍ ശത്രുക്കളാണെന്ന് പാകിസ്താന്‍ പൗരന്‍’; ലണ്ടന്‍ ട്രെയിനിലുണ്ടായ സംഭവത്തിന്റെ വീഡിയോ വൈറല്‍ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യുന്ന വീഡിയോയ്ക്ക രസകരമായ കമന്റുകളും ആളുകൾ നൽകുന്നുണ്ട്. ‘ഇവിടെ 29വയസായി ഒരു കാറിന്റെ ലൈസൻസ് പോലും ഇല്ല’ എന്നാണ് ഒരു കമന്റ്. എല്ലാവരും മണിയമ്മയുടെ ആത്മവിശ്വാസത്തെയും പുക‍ഴ്ത്തുന്നുണ്ട്.The post വയസ്സായെങ്കിലും എന്നാ സ്റ്റൈലാ…! ദുബായിൽ റോൾസ് റോയിസിൽ മിന്നി 72-കാരിയായ മണിയമ്മ appeared first on Kairali News | Kairali News Live.