രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉറച്ച നിലപാടെടുത്ത് പാലക്കാട് ഡിസിസി. എംഎൽഎ പാലക്കാടെത്തിയാൽ രാഹുലിന് സംരക്ഷണം നൽകില്ല. കെപിസിസി പുറത്താക്കിയയാളെ ഡിസിസി എന്തിന് സംരക്ഷിക്കണമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. എംഎൽഎ സ്ഥാനത്തുനിന്നും പുറത്താക്കാത്തതിന്റെ ഡിസിസിയുടെ അമർഷവും കെപിസിസിയെ അറിയിച്ചു. ഇതോടെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് മുന്നൊരുക്ക പരിപാടികൾ നിശ്ചലമായി. തെരഞ്ഞെടുപ്പ് ഫണ്ട് പിരിവും നിർത്തിവച്ചു.അതേസമയം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ലൈംഗിക ആരോപണത്തിൽ പരിപൂർണ്ണമായി വെട്ടിലായതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കോൺഗ്രസിൽ പോര് മുറുകുന്നു. എഐസിസി വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല, മുൻ കെപിസിസി അധ്യക്ഷന്മാർ അടക്കമുള്ള നേതാക്കളാണ് സതീശനെതിരെ ശക്തമായ നിലപാടുമായി രംഗത്തുള്ളത്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിലുള്ള പൂർണ്ണ ഉത്തരവാദിത്വം വി ഡി സതീശൻ ആണെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.ALSO READ: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ രാഹുൽ ‘കുരുക്കിയത്’ പ്രതിപക്ഷ നേതാവിനെ; കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നുവിവാദം കത്തിപ്പടർന്നതോടെ എഐസിസിയെ കാര്യങ്ങൾ ധരിപ്പിച്ചതും അവസാനം പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണെന്നാണ് സൂചന. വിഷയത്തിൽ എഐസിസി നേതൃത്വം കൂടുതൽ വിശ്വാസത്തിൽ എടുത്തതും രമേശ് ചെന്നിത്തലയുടെ അഭിപ്രായങ്ങളാണ്. അവസാനം നിമിഷം ഷാഫി പറമ്പിൽ കൂടി കൈവിട്ടതോടെ സതീശന്റെ പവർ ഗ്രൂപ്പ് പൊളിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ കൂട്ടുകെട്ടിന്റെ അടുത്ത നീക്കങ്ങളിലും സതീശൻ ആശങ്കയിലാണ്. ഇത് മറികടക്കാൻ ആണ് സിപിഐ എമ്മിനെതിരെ ‘ബോംബ്’ ഭീഷണിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞദിവസം രംഗത്ത് എത്തിയത് എന്നാണ് സൂചന. മാങ്കൂട്ടത്തിലിന്റെ അധ്യായം അടഞ്ഞുവെന്ന് സ്ഥാപിക്കാനും പ്രവർത്തകരെ ആവേശം കൊള്ളിച്ച് രംഗത്തിറക്കാനുമുള്ള അടവാണ് പ്രതിപക്ഷ നേതാവിൻറെ പുതിയ നീക്കം എന്നാണ് പാർട്ടിക്കുള്ളിൽ തന്നെയുള്ള ഒരു വിഭാഗം നേതാക്കൾ പറയുന്നത്.The post ‘കെപിസിസി പുറത്താക്കിയയാളെ ഡിസിസി എന്തിന് സംരക്ഷിക്കണം ?’; രാഹുലിനെതിരെ ഉറച്ച നിലപാടിൽ പാലക്കാട് ഡിസിസി, തെരഞ്ഞെടുപ്പ് ഫണ്ട് പിരിവും നിർത്തിവച്ചു appeared first on Kairali News | Kairali News Live.