ഇന്ത്യയ്ക്കുമേല്‍ അമേരിക്ക ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല്‍; ബാധിക്കുക ഈ മേഖലകളെ

Wait 5 sec.

ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും നിലവിലെ 25 ശതമാനം പകരച്ചുങ്കവും അടക്കം ഇന്ന് മുതല്‍ 50 ശതമാനമാണ് തീരുവ. അധിക തീരുവ അടിച്ചേൽപ്പിക്കപ്പെടുന്നതോടെ അമേരിക്ക ഏറ്റവും അധികം തീരുവ ചുമത്തുന്ന രാജ്യമായി ഇന്ത്യ മാറും. ഇന്ത്യയ്ക്കൊപ്പം ബ്രസീലിനും 50 ശതമാനം അധിക തീരുവ ചുമത്തുന്നുണ്ട്.ബുധനാഴ്ച ഇന്ത്യന്‍ സമയം പകല്‍ ഒമ്പത് മണിക്ക് ശേഷം അമേരിക്കയിലെ വിപണിയിലെത്തുന്ന ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമാകും. തുണിത്തരങ്ങള്‍, തുന്നിയ വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, തുകലുല്‍പ്പന്നങ്ങള്‍, ചെരുപ്പ്, രാസവസ്തുക്കള്‍, വൈദ്യുത-മെക്കാനിക്കല്‍ യന്ത്രങ്ങള്‍, മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയാണ് തീരുവ വര്‍ധന കൂടുതല്‍ ബാധിക്കുക. മരുന്ന്, ഊര്‍ജോത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയെ ചുങ്കം ബാധിച്ചേക്കില്ല.ALSO READ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ; ജമ്മുവില്‍ മണ്ണിടിച്ചിലില്‍ മരണം 30 ആയിസ്വിറ്റ്‌സർലൻഡ്‌ – 39 ശതമാനം, കാനഡ – 35 ശതമാനം, ചൈന, ദക്ഷിണാഫ്രിക്ക – 30 ശതമാനം, മെക്‌സിക്കോ – 25 ശതമാനം എന്നിങ്ങനെയാണ് അധിക തീരുവ ചുമത്തിയിട്ടുള്ള മറ്റു രാജ്യങ്ങൾ. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നുവെന്ന പേരിലാണ് ഇപ്പോൾ ട്രംപ് ഇന്ത്യയ്ക്കു മുകളിൽ അധികതീരുവ അടിച്ചേല്പിച്ചിരിക്കുന്നത്.അതേസമയം, യുഎസ് ഏർപ്പെടുത്തുന്ന അധികതീരുവ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കാര്യമായ ആഘാതം സൃഷ്ടിക്കില്ലെന്നാണ് സർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറയുന്നത്. അതുപോലെ അമേരിക്കയുടെ അധികതീരുവ ഭീഷണി ചെറുക്കാൻ ആർബിഐ സജ്ജമാണെന്നും എഫ്ഐബിഎസി ബാങ്കിങ് കോൺഫറൻസിൽ സഞ്ജയ് മൽഹോത്ര പറഞ്ഞു.The post ഇന്ത്യയ്ക്കുമേല്‍ അമേരിക്ക ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല്‍; ബാധിക്കുക ഈ മേഖലകളെ appeared first on Kairali News | Kairali News Live.