ഓണാഘോഷം സ്കൂളില്‍ വേണ്ടെന്നും ആഘോഷത്തില്‍ ഇസ്ലാം മതത്തില്‍പ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും വാട്സ്പ്പ് ഗ്രൂപ്പിലൂടെ രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച അധ്യാപികക്കെതിരെ കേസെടുത്ത് കുന്നംകുളം പൊലീസ്.പെരുമ്പിലാവ് കല്ലുംപുറം സിറാജുല്‍ ഉലൂം സ്കൂളിലെ അധ്യാപിക ഖദീജക്ക് എതിരെയാണ് കേസ്. ഡിവൈഎഫ്ഐ കടവല്ലൂര്‍ മേഖല സെക്രട്ടറി മുഹമ്മദ് ഹസന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മതസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.Also read – യൂത്ത് കോൺഗ്രസ് മുക്കിയത് വിദേശത്തുനിന്ന് സമാഹരിച്ച പണം ഉൾപ്പെടെ; കണക്ക് ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും ആരോപണം, പ്രഖ്യാപിച്ചിരുന്ന 30 വീടുകൾ കാണാമറയത്ത്അതേസമയം ടീച്ചര്‍ വ്യക്തിപരമായ അഭിപ്രായമാണ് അയച്ചതെന്നും സ്കൂളിന്റെ നിലപാടല്ല ഇതെന്നും സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ വിശദീകരണം നല്‍കിയിരുന്നു. വിഷയത്തില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.content summary: The Kunnamkulam Police have registered a case against a teacher who allegedly sent an audio message to parents through a WhatsApp group, stating that Onam celebrations should not be conducted in school.The post ഓണാഘോഷത്തിനെതിരായ അധ്യാപികയുടെ വര്ഗീയ പരാമര്ശം; കേസെടുത്ത് കുന്നംകുളം പൊലീസ് appeared first on Kairali News | Kairali News Live.