വിവാദങ്ങൾക്കിടെയിലും മുണ്ടക്കെെ ദുരന്തബാധിതർക്കായി പിരിച്ചെടുത്ത കോടികൾ എവിടെയെന്ന ചോദ്യത്തിന് മറുപടിയില്ലാതെ ഇരുട്ടിൽത്തപ്പുകയാണ് ഇപ്പോഴും യൂത്ത് കോൺഗ്രസും രാഹുൽ മാങ്കൂട്ടത്തിലും. വിദേശത്തുനിന്ന് സമാഹരിച്ച പണം ഉൾപ്പെടെ മുക്കിയത് കോടികളാണ്. ഇപ്പോൾ കണക്ക് ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.മുണ്ടക്കെെ ദുരന്തബാധിതർക്കായി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത കോടികൾ എവിടെയെന്ന അണികളുടെ ചോദ്യത്തിന് മറുപടിയില്ലാതെ ഇരുട്ടിൽത്തപ്പുകയാണ് ഇപ്പോഴും യൂത്ത് കോൺഗ്രസ്. ദുരന്തബാധിതർക്ക് 30 വീട് നൽകുമെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഒരു വീട് പോലും നിർമിച്ചില്ല, പിരിച്ചെടുത്ത പണത്തിനും ഇപ്പോൾ കണക്കില്ല.ALSO READ: ‘കെപിസിസി പുറത്താക്കിയയാളെ ഡിസിസി എന്തിന് സംരക്ഷിക്കണം ?’; രാഹുലിനെതിരെ ഉറച്ച നിലപാടിൽ പാലക്കാട് ഡിസിസി, തെരഞ്ഞെടുപ്പ് ഫണ്ട് പിരിവും നിർത്തിവച്ചുദുരന്തമുണ്ടായി ഒരു വർഷം പിന്നിടുമ്പോൾ ആലപ്പുഴയിൽ നടന്ന യൂത്ത്‌കോൺഗ്രസിന്റെ പഠനക്യാമ്പിലാണ് നേതൃത്വത്തെ ചോദ്യംചെയ്യാൻ പ്രവർത്തകർ തയ്യാറായത്. വയനാട്ടിൽ ചേർന്ന യോഗത്തിലടക്കം പ്രതിഷേധമുയർന്നു. പണപ്പിരിവ് നടത്തിയ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കോലഞ്ചേരി സ്വദേശിനി പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. മുണ്ടക്കെെ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി പാലക്കാട് ജില്ലയിൽ യൂത്ത് കോൺഗ്രസ് പിരിച്ച തുക രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ വകമാറ്റിയെന്ന് ഒരു വിഭാഗം പ്രവർത്തകർ. പിരിച്ച തുക തുക പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി രാഹുൽ മാങ്കൂട്ടത്തിൽ ധൂർത്തടിച്ചെന്നാണ് ഉയർന്ന ആരോപണം.8 88 ലക്ഷം രൂപയാണ് പിരിച്ചതെന്നും അക്കൗണ്ടിൽ ഭദ്രമാണെന്നും വാർത്താസമ്മേളനം വിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പറയുകയും . ചില ‘രേഖ’കളും ഉയർത്തിക്കാട്ടി. ആർക്കും പരിശോധിക്കാമെന്ന വാഗ്ദാനവും.നൽകി എന്നാൽ പരിശോധന നടത്താൻ രേഖകൾ ആവശ്യപ്പെട്ടവർക്കൊന്നും അതിന് അവസരം കിട്ടിയില്ല. സംസ്ഥാനതലത്തിൽ 2.80 കോടിയും സ്‌പോൺസർഷിപ്പ് തുകയും ശേഖരിച്ച് 30 വീടുകൾ നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. മണ്ഡലം കമ്മിറ്റികൾക്ക് രണ്ടര ലക്ഷം വീതം ക്വോട്ടയും നൽകി. തങ്ങൾ നൽകിയ തുകയ്‌ക്കൊപ്പം വിദേശത്തുനിന്ന് സമാഹരിച്ച പണം എവിടെയെന്ന കമ്മിറ്റികളുടെ ചോദ്യത്തിന് മുന്നിലും രാഹുൽ മാങ്കൂട്ടത്തിൽ വിയർക്കുകയാണ്. കണക്കുചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.The post യൂത്ത് കോൺഗ്രസ് മുക്കിയത് വിദേശത്തുനിന്ന് സമാഹരിച്ച പണം ഉൾപ്പെടെ; കണക്ക് ചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും ആരോപണം, പ്രഖ്യാപിച്ചിരുന്ന 30 വീടുകൾ കാണാമറയത്ത് appeared first on Kairali News | Kairali News Live.