ഹിറ്റായി ഹ്യുണ്ടായിയുടെ ഡിജിറ്റൽ കീ

Wait 5 sec.

ഹ്യുണ്ടായിയുടെ പ്രീമിയം ഡിജിറ്റൽ കീ ഫീച്ചർ ഇന്ത്യയിൽ ഹിറ്റ്. മൂന്നിലൊന്ന് ഉപഭോക്താക്കളും ഡിജിറ്റൽ കീ ഉപയോഗിക്കുന്നതിന് മുൻഗണന നൽകുന്നുവെന്ന് കമ്പനി. ഹ്യുണ്ടായി അൽകാസറിലാണ് ആദ്യമായി ഈ ഫീച്ചർ ഉൾപ്പെടുത്തുന്നത്. പിന്നീട് 2025ൽ എത്തിയ ക്രെറ്റ ഇലക്ട്രിക്കിലും ഈ ഫീച്ചർ അവതരിപ്പിച്ചു.ഡിജിറ്റൽ കീ എന്നത് ഉപഭോക്താക്കൾക്ക് മൊബൈലിൽ കാറിന്റെ വെർച്വൽ കീ സജ്ജീകരിക്കാൻ സാധിക്കും. സ്മാർട്ട് വാച്ചിലും ഇത്തരത്തിലുള്ള വെർച്വൽ കീ സംവിധാനം സജ്ജീകരിക്കാൻ സാധിക്കും. എൻഎഫ്‍സി (നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഫീച്ചർ. ഹ്യുണ്ടായിയുടെ പ്രീമിയം ടെക് സ്യൂട്ടിലെ പ്രധാന ഫീച്ചറുകളിലൊന്നുമാണ് വെർച്വൽ കീ.Also Read: നവംബറോടെ എത്തുന്നത് കിടിലൻ എസ് യു വികള്‍; അറിയാം വിപണിയിലേക്ക് എത്താൻ പോകുന്ന പുത്തൻ വാഹനങ്ങളുടെ വിശേഷങ്ങള്‍ഈ വെർച്വൽ കീ ആക്ടീവാക്കി ക‍ഴിഞ്ഞാൽ ഫിസിക്കൽ കീയുടെ ആവശ്യകത ഇല്ലാതെയാകുന്നു. ഡോർ ഹാൻഡിൽ ടാപ്പ് ചെയ്‌ത് കാർ ലോക്ക്/അൺലോക്ക് ചെയ്യാനും. വയർലെസ് ചാർജിംഗ് പാഡിൽ ഉപകരണം വെച്ചാൽ കാർ സ്റ്റാർട്ട് ചെയ്യാനും സാധിക്കും. ഒരേ സമയം പരമാവധി 3 ഉപയോക്താക്കളുമായോ 7 ലിങ്ക് ചെയ്‌ത ഉപകരണങ്ങളുമായോ ഡിജിറ്റൽ കീ പങ്കിടാൻ സാധിക്കും.The post ഹിറ്റായി ഹ്യുണ്ടായിയുടെ ഡിജിറ്റൽ കീ appeared first on Kairali News | Kairali News Live.