രാജ്യത്ത് മണി ഗെയ്മിങ്ങിന് നല്ല പ്രചാരമാണുള്ളത്. എന്നാൽ മണി ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഗെയിമിങ് കമ്പനികൾ പ്രതിരോധത്തിലായിരിക്കുകയാണ്. തീരുമാനം വന്നതോടെ വൻകിട കമ്പനികൾ രാജ്യത്ത് പ്രവർത്തനം അവസാനിപ്പിച്ചുതുടങ്ങി. പ്രവർത്തനം നിർത്തുന്നതായി ഡ്രീം 11 ഗെയിമിങ് പ്ലാറ്റഫോം അറിയിച്ചു. ഇവർക്ക് പുറമെ മൊബൈൽ പ്രീമിയർ ലീഗ്, പോക്കർബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ തുടങ്ങിയ കമ്പനികളും പ്രവർത്തനം അവസാനിപ്പിക്കുന്നതായി റിപോർട്ടുകൾ പുറത്തുവരികയാണ്.മണി ഗെയിമിങ്ങിൽ മാത്രം കേന്ദ്രീകരിക്കുന്ന കമ്പനികളും ഗെയിമിങ് ഇതര ബിസിനസുകൾ ഉള്ള കമ്പനികളും വൈകാതെ പൂട്ടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.ALSO READ: പുതിയ ആദായനികുതി നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി; അടുത്ത സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തില്‍അതേസമയം രാജ്യത്ത് ഓൺലൈൻ മണി ഗെയിമുകൾ നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായി. എന്നാൽ പ്രാബല്യത്തിൽ വരുന്നതെപ്പോഴാണെന്ന് സൂചന ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച്കേന്ദ്രം അടുത്ത് തന്നെ വിജ്ഞാപനമിറക്കും. കമ്പനികൾക്ക് പ്രവർത്തനം അവസാനിപ്പിച്ച് ഉപയോക്താക്കൾക്ക് പണം തിരികെ നൽകാൻ ഒരു മാസം വരെ സമയം നൽകുമെന്നാണ് കരുതുന്നത്. പ്രവർത്തനമവസാനിപ്പിക്കുമ്പോൾ പണം കൃത്യമായി മടക്കിനൽകുമെന്ന് പല കമ്പനികളും ഉറപ്പു നൽകുന്നുണ്ടെങ്കിലും നിയമം ഉടൻ പ്രാബല്യത്തിലാക്കിയാൽ ഇത്തരം റീഫണ്ട് പോലും നിയമവിരുദ്ധമായി മാറാം.ALSO READ: ‘തിരുമ്പി വന്തിട്ടേൻ’; ദക്ഷിണാഫ്രിക്കൻ പാസഞ്ചർ വെഹിക്കിൾ വിപണിയിലേക്ക് വമ്പൻ ‘കം ബാക്ക്’ നടത്തി ടാറ്റ മോട്ടോഴ്സ്നിയമമനുസരിച്ച് നിരോധനത്തിനു ശേഷവും ഓൺലൈൻ മണി ഗെയിമുകൾ നടത്തുന്നവർക്കും പണമിടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്കും 3 വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കും. The post ഓൺലൈൻ മണി ഗെയിമുകകൾക്ക് രാജ്യത്ത് താഴ് വീഴുന്നു; വൻകിട കമ്പനികൾ പൂട്ടിത്തുടങ്ങി appeared first on Kairali News | Kairali News Live.