തന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് യുവനടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ താൻ തൃപ്തയാണോ എന്ന ചോദ്യത്തിന് ഇപ്പോൾ മറുപടി പറയാനില്ലെന്നും അവർ പറഞ്ഞു. കോൺഗ്രസ് പാർട്ടി കൈവിട്ട സ്ഥിതിക്ക് ആരോപണവിധേയൻ രാജിവെക്കണമോ എന്ന ചോദ്യത്തിന് താൻ അഭിപ്രായം പറയുന്നില്ലെന്നും, അത് പ്രസ്ഥാനം തീരുമാനിക്കേണ്ട കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ALSO READ; യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസ്: പ്രതി അഖിൽ സി വർഗീസ് അറസ്റ്റിൽവി ഡി സതീശനെ അനാവശ്യമായി ഈ കേസിലേക്ക് വലിച്ചിഴക്കരുത് എന്നും, താൻ പറഞ്ഞതിന് പിന്നിൽ അദ്ദേഹവുമായി ബന്ധപ്പെട്ട് യാതൊരു ഗൂഢാലോചനയുമില്ലെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി. സ്ത്രീ വിഷയങ്ങളെക്കുറിച്ച് സംസാരിച്ച ഒരു അഭിമുഖത്തിൽ പറഞ്ഞുപോയ ഒരു കാര്യം മാത്രമായിരുന്നു അത്. രാഹുലിനെതിരെ കേസെടുത്തതില്‍ പ്രതികരിക്കാനില്ലെന്നും റിനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിവരം തേടിയാല്‍ നല്‍കുമോ എന്ന കാര്യത്തിലും അവർ വ്യക്തമായ പ്രതികരണം നൽകാൻ തയ്യാറായില്ല.The post ‘തന്റെ വെളിപ്പെടുത്തലുകള്ക്ക് പിന്നില് ഗൂഢാലോചനയില്ല’; റിനി ആന് ജോര്ജ് appeared first on Kairali News | Kairali News Live.