റിയാദ്: ജോലിസ്ഥലത്ത് നിന്ന് ഒളിച്ചോടിയ(ഹുറൂബ്) ഗാർഹിക തൊഴിലാളികളുടെ പദവി ശരിയാക്കാനുള്ള സമയപരിധിയെക്കുറിച്ച് ഓർമ്മിപ്പിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.ഈ നവംബർ 11-ന് ആയിരിക്കും സമയപരിധി അവസാനിക്കുകയെന്നും അതിനുമുമ്പ് സാറ്റസ് ശരിയാക്കാൻ മുൻകൈയെടുക്കണമെന്നുമാണ് മന്ത്രാലയം ആഹ്വാനം ചെയ്തത്.സ്റ്റാറ്റസ് ശരിയാക്കൽ കാമ്പെയ്‌ൻ ആരംഭിച്ച തീയതിയായ (മെയ് 11, 2025)-നു ശേഷം ഹുറൂബ് ആയ തൊഴിലാളികളെ ഈ ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.The post സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ ഹുറുബ് സ്റ്റാറ്റസ് ശരിയാക്കാനുള്ള സമയപരിധി ഓർമ്മപ്പെടുത്തി അധികൃതർ appeared first on Arabian Malayali.