കട്ടിയുള്ള ചപ്പാത്തി ക‍ഴിച്ചു മടുത്തോ?…; ഈ പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കൂ

Wait 5 sec.

ദോശയും ഇഡ്ഡലിയും പോലെ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ചപ്പാത്തിയും. ഉത്തരേന്ത്യയിലാണ് ഏറ്റവും പ്രചരാത്തിലെങ്കിലും മലയാളിക‍ള്‍ക്ക് ഈ ഭക്ഷണത്തോട് പ്രത്യേക ഇഷ്ടമാണ്. ഗോതമ്പ് ഉപയോഗച്ച് തയ്യാറാക്കുന്ന ചപ്പാത്തിയില്‍ നാരുകൾ, കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങി ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണശീലത്തിൻ്റെ ഭാഗമായി മലയാളികൾക്കിടയിലും ചപ്പാത്തി സ്ഥിരം സാന്നിധ്യമായി മാറി.ALSO READ: തൈര് പുളിച്ചു പോകാതെ കൂടുതൽ ദിവസം ഇരിക്കണോ? ഈ പൊടിക്കൈകൾ പരീക്ഷിച്ചുനോക്കൂ അമിതമായി വിശക്കുന്നത് തടയുന്നത് മൂലം ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിൽ ഗോതമ്പ് ഉൾപ്പെടുത്തുന്നത് ഉചിതമാണ്. വെജിറ്റബിൽ സ്റ്റൂ, ചിക്കൻ ബീഫ് വിഭവങ്ങൾ, മഞ്ചൂരിയൻ, അച്ചാർ തുടങ്ങിയ കറികള്‍ക്കൊപ്പം ചപ്പാത്തി ക‍ഴിക്കാം. ചപ്പാത്തി തയ്യാറാക്കുമ്പോള്‍ മൃദുവായി ലഭിക്കാത്തത് നിങ്ങളെ അലട്ടാറുണ്ടോ. എന്നാല്‍ അതിനെ എങ്ങനെ മറികടക്കാം എന്നുള്ളതിന് പ്രതിവിധിയുണ്ട്.ALSO READ: മുറുക്ക് ക്രിസ്പിയല്ലേ ? ഇങ്ങനെ ഉണ്ടാക്കി നോക്കൂചേരുവകൾഗോതമ്പ് മാവ്- 1 കപ്പ്പഞ്ചസാര- ½ സ്പൂൺഉപ്പ്- ആവശ്യത്തിന്എണ്ണ- 2 സ്പൂൺവെള്ളം- ½ കപ്പ്തയ്യാറാക്കുന്ന വിധംഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് അര സ്പൂൺ പഞ്ചസാര ചേർക്കണം. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കണം. ഒപ്പം അര കപ്പ് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം. അധികം കട്ടി കൂടാതെ മൃദുവായി പരത്തിയെടുത്ത മാവിന് മുകളിൽ കുറച്ച് എണ്ണ പുരട്ടി അൽപ സമയം അടച്ചുവെക്കണം. അതിനുശേഷം ചപ്പാത്തി ബോർഡിന് മുകളിൽ കുറച്ച് എണ്ണ പുരട്ടി മാവിൽ നിന്നും കുറച്ചെടുത്ത് ചെറിയ ഉരുളകളാക്കാം. അതിനുശേഷം അവ കട്ടി കുറച്ച് പരത്തിയെടുക്കാം. പിന്നീട് ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. പരത്തിയെടുത്ത ചപ്പാത്തി പാനിനു മുകളിൽ വച്ചു ഇരുവശവും ചുട്ടെടുക്കാം. സോഫ്റ്റായ ചപ്പാത്തി റെഡി. പഞ്ചസാരയും എണ്ണയും ചേർക്കുന്നതിലൂടെ ചപ്പാത്തി കൂടുതിൽ രുചികരവും സോഫ്റ്റുമാകുന്നതിന് സഹായിക്കും.ചപ്പാത്തി സോഫ്റ്റാകാനുള്ള മറ്റ് പൊടിക്കൈകള്‍ചപ്പാത്തി സോഫ്റ്റ് മാത്രമല്ല രുചികരവുമാക്കാൻ ചെറുചൂടോടെയുള്ള പാൽ ഒഴിച്ച് മാവ് കുഴയ്ക്കാവുന്നതാണ്. മറ്റൊരു പൊടിക്കൈ, ഗോതമ്പ് പൊടിയിലേയ്ക്ക് തൈര് കൂടി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം. ഒന്നു മുതൽ രണ്ട് മണിക്കൂർ വരെ അത് മാറ്റി വച്ചതിന് ശേഷം ഉപയോഗിക്കാവുന്നതാണ്. മാവ് കുഴയ്ക്കുമ്പോൾ അൽപം നെയ്യ് ചേർക്കാം. ഇതില്‍ ഏതെങ്കിലുമൊരു പൊടിക്കൈ അവലംബിക്കുന്നത്, നിങ്ങളുടെ ചപ്പാത്തി സോഫ്റ്റാകാനും രുചികരവുമാക്കാൻ സഹായിക്കുന്നു.The post കട്ടിയുള്ള ചപ്പാത്തി ക‍ഴിച്ചു മടുത്തോ?…; ഈ പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കൂ appeared first on Kairali News | Kairali News Live.