ബിഹാറിലെ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥി പൊള്ളലേറ്റു മരിച്ചു. പാട്നയിലെ ചിത്കോഹ്റയിലാണ് സംഭവം. അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ശുചിമുറിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.വിദ്യാര്‍ത്ഥിക്ക് 90 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.കുട്ടി മണ്ണെണ്ണ ശരീരത്തില്‍ ഒഴിച്ച് സ്വയം തീകൊളുത്തിയതാണെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. Also read – അസം സര്‍ക്കാരിന് വീണ്ടും തിരിച്ചടി; രാജ്യദ്രോഹക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അഭിസാര്‍ ശര്‍മ്മയുടെ അറസ്റ്റ് തടഞ്ഞു സുപ്രീംകോടതിസംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ സ്കൂള്‍ അധികൃതരുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി.content summary: 12 year old girl dies after suffering 90% burns in school washroom. The incident occurred at patna. police affirmed that an in-depth inquiry will be undertaken regarding the incident.The post ബിഹാറിലെ സര്ക്കാര് സ്കൂളിലെ ശുചിമുറിയില് അഞ്ചാം ക്ലാസ് വിദ്യാര്ത്ഥി പൊള്ളലേറ്റു മരിച്ചു; ദുരൂഹത appeared first on Kairali News | Kairali News Live.