യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്തത് ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലെ നേതാവ്. യൂത്ത് കോൺഗ്രസ് നേതാവ് ശംഭു പാൽക്കുളങ്ങര എന്ന വിവേക് എച്ച് നായർ ആണ് ഇന്നലെ നടന്ന മാർച്ചിൽ പങ്കെടുത്തത്. പാലക്കാട് വെച്ചു നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിനിടെ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവിനും യുവതി പരാതി നൽകിയിരുന്നു. അന്ന് സസ്പെൻഡ് ചെയ്ത പാൽക്കുളങ്ങര ശംഭുവിനെ പിന്നീട് പാർട്ടി തിരിച്ചെടുത്തു. ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സന്തതസഹചാരിയാണ് പാൽക്കുളങ്ങര ശംഭു. ഇയാളുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തീ പന്തങ്ങളുമായി മാർച്ച് നടത്തിയത്.ALSO READ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കുരുക്ക് മുറുകുന്നു; നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്ഷാഫി പറമ്പിലിൽ നിന്ന് പിന്തുണയും ആയിട്ടാണ് ഇയാളുടെ സമരം. ലൈംഗിക പീഡനക്കേസിൽ കുറ്റാരോപിതനായ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് യൂത്ത് കോൺഗ്രസിനെ പ്രകോപിപ്പിക്കാൻ കാരണം. ലൈംഗിക പീഡന കേസിലെ പ്രതി തന്നെ സമരത്തിന് നേതൃത്വം നൽകിയത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.വിഷയം ഉയർന്നു വന്നാൽ മുഖം രക്ഷിക്കാൻ പുറത്താക്കുക, എന്നിട്ട് വിഷയം ആളുകൾ മറന്നു തുടങ്ങിയാൽ തിരിച്ചെടുക്കുക.. മാങ്കൂട്ടത്തിലിന്റെ കാര്യത്തിലും ഇത് തന്നെയാണ് നടക്കാൻ പോകുന്നത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.The post ‘വിഷയം ഉയർന്നാൽ പുറത്താക്കൽ, ആളുകൾ മറന്ന് തുടങ്ങിയാൽ തിരിച്ചെടുക്കൽ, രാഹുലിന്റെ കേസിലും നടക്കാൻ പോകുന്നത് ഇതൊക്കെ തന്നെ’; യൂത്ത് കോൺഗ്രസിന്റെ സമരത്തിന് നേതൃത്വം നൽകി ലൈംഗിക പീഡന കേസിലെ പ്രതി appeared first on Kairali News | Kairali News Live.