താമരശ്ശേരി ചുരത്തില്‍ മഴ കാരണം വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും നിരോധിച്ചു

Wait 5 sec.

താമരശ്ശേരി ചുരത്തില്‍ മഴ കാരണം വീണ്ടും മണ്ണിടിച്ചില്‍ തുടരുകയാണ് നേരത്തെ ഇളകി നിന്ന് പാറക്കഷണങ്ങളും മണ്ണുമാണ് ഇളകി ചുരത്തിലേക്ക് പതിക്കുന്നത് ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. അടിവാരത്തും, ലക്കിടിയിലും വാഹനങ്ങള്‍ തടയും.കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്താണ് വീണ്ടും അപകടം. തുടര്‍ച്ചയായ മണ്ണിടിച്ചിലുണ്ടാകുന്നതിനാല്‍ ചുരം വഴി ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി താമരശേരി പൊലീസ് അറിയിച്ചു.ഇന്നലെ രാത്രിയോടെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിരുന്നു. എന്നാല്‍ മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ ചുരം വഴി രാവിലെ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു. വയനാട് ചുരം വ്യൂ പോയിന്റിലാണ് മണ്ണിടിച്ചില്‍. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയില്‍ താഴേക്ക് പൊട്ടിയിറങ്ങിയത്.ഏകദേശം 30 മീറ്ററോളം ഉയരത്തില്‍ നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്. റോഡില്‍ അടിങ്ങ പാറകള്‍ കംപ്രസര്‍, ഹിറ്റാച്ചി ബ്രെക്കര്‍ ഉപയോഗിച്ച് കഷ്ണങ്ങളാക്കിയാണ് റോഡില്‍ നിന്നും നീക്കം ചെയ്തത്. മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി – മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി.The post താമരശ്ശേരി ചുരത്തില്‍ മഴ കാരണം വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും നിരോധിച്ചു appeared first on Kairali News | Kairali News Live.