ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ കാറിന് എപ്പോഴും ‘പണി’; ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമെതിരെ അഭിനയിച്ച കേസ് കൊടുത്ത് ഉടമ, കാരണം…

Wait 5 sec.

കാർ തകരാറിലായതോടെ പരസ്യത്തിൽ അഭിനയിച്ച താരങ്ങൾക്കെതിരെ കേസ് കൊടുത്ത് ഉടമ. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്റെയും ദീപികാ പദുക്കോണിന്റെയും പേരില്‍ ആണ് കേസ് കൊടുത്തിരിക്കുന്നത്. രാജസ്ഥാനിലെ ഭരത്പൂരിൽ മഥുര ഗേറ്റ് പോലീസ് സ്റ്റേഷനിലാണ് ഇവരുള്‍പ്പെടെയുള്ളവരുടെ പേരില്‍ അഭിഭാഷകന്‍ കൃതി സിങ് വഞ്ചനയാരോപിച്ച് കേസുകൊടുത്തത്.ഹരിയാണയിലെ സോണീപതില്‍നിന്ന് 23.97 ലക്ഷം രൂപയ്ക്ക് 2022-ലാണ് സിങ് ഹ്യുണ്ടായി അൽകാസർ എസ്‌യുവി വാങ്ങിയത്. എന്നാൽ മാസങ്ങൾക്കുള്ളിൽ വലിയ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായി. ഏകദേശം ആറ് മുതൽ ഏഴ് മാസം വരെ വാഹനം ഉപയോഗിച്ചതിന് ശേഷം, അതിൽ ആവർത്തിച്ചുള്ള തകരാറുകൾ കാണിക്കാൻ തുടങ്ങിയെന്ന് സിംഗ് ആരോപിച്ചു.ALSO READ: അമേരിക്ക ചുമത്തിയ അധിക തീരുവ രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് ആശങ്കവാങ്ങിയ സ്ഥാപനത്തോടു പറഞ്ഞപ്പോള്‍ അത് നിര്‍മാണത്തകരാറാണെന്നു സമ്മതിച്ചു. താത്കാലിക പരിഹാരവും നിര്‍ദേശിച്ചു. പ്രശ്‌നം പതിവായതോടെ സാമ്പത്തികനഷ്ടവും ശാരീരിക, മാനസിക ബുദ്ധിമുട്ടുമുണ്ടായെന്ന് പരാതിക്കാരന്‍ പറയുന്നു.ഭരത്പൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നമ്പർ 2-നെയാണ് സിംഗ് ആദ്യം സമീപിച്ചത്. തുടർന്ന്, വഞ്ചനയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 പ്രകാരം മറ്റ് പ്രസക്തമായ വകുപ്പുകൾക്കൊപ്പം ഔപചാരികമായി കേസ് രജിസ്റ്റർ ചെയ്യാൻ കോടതി മഥുര ഗേറ്റ് പോലീസ് സ്റ്റേഷനോട് നിർദ്ദേശിച്ചു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.സെലിബ്രിറ്റികളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് ഉത്തരവാദികളാക്കി കഴിഞ്ഞ വർഷം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിനെത്തുടർന്ന് ബ്രാൻഡ് എൻഡോഴ്‌സ്‌മാരുടെ ഉത്തരവാദിത്തത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ കേസും വരുന്നത്.The post ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ കാറിന് എപ്പോഴും ‘പണി’; ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമെതിരെ അഭിനയിച്ച കേസ് കൊടുത്ത് ഉടമ, കാരണം… appeared first on Kairali News | Kairali News Live.