വിജിലിന്റെ മൃതദേഹം കണ്ടെത്താന്‍ രണ്ട് കെഡാവര്‍ നായ്ക്കള്‍; ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം ശക്തം

Wait 5 sec.

കോഴിക്കോട് വെസ്റ്റില്‍ ചുങ്കം സ്വദേശി വിജിലിന്റെ ശരീരാവശിഷ്ടങ്ങള്‍ വീണ്ടെടുക്കുവാനുള്ള ശ്രമം രണ്ടാം ദിവസവും പുരോഗമിക്കുന്നു. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപത്തെ ചതുപ്പിലാണ് എലത്തൂര്‍ പൊലീസ് പരിശോധന നടത്തുന്നത്. പ്രതികൂല കാലാവസ്ഥ ഇന്നും തെരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്കോഴിക്കോട് വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശി വിജിലിന്റെ ശരീരാവിഷ്ടങ്ങള്‍ വീണ്ടെടുക്കുവാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. രണ്ട് കെഡാവര്‍ നായ്കളും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.Also Read : കളമശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു; പ്രതികളില്‍ ഒരാള്‍ പിടിയില്‍സ്ഥലത്ത് ചെളി വെള്ളം നിറഞ്ഞതിനാല്‍, മോട്ടര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച്, ചെളി മുഴുവനായും മാറ്റാനാണ് പൊലീസിന്റെ ശ്രമം. കഴിഞ്ഞദിവസം ഇവിടെ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും, ശരീരാവിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.മൂന്നുപേരാണ് കേസില്‍ പ്രതികള്‍. രണ്ടാം പ്രതി രഞ്ജിത്ത് ഒളിവിലാണ്. രഞ്ജിത്തിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവാഴ്ച കല്ലായി റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ തെളിവെടുപ്പില്‍ പ്രതികള്‍ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കണ്ടെത്തിയിരുന്നു.2019 മാര്‍ച്ച് 24 നാണ് ലഹരി ഉപയോഗിക്കുന്നതിനിടയില്‍ വിജില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. പിടിയിലായ പ്രതികളുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കുംThe post വിജിലിന്റെ മൃതദേഹം കണ്ടെത്താന്‍ രണ്ട് കെഡാവര്‍ നായ്ക്കള്‍; ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം ശക്തം appeared first on Kairali News | Kairali News Live.