അസം സര്‍ക്കാരിന് വീണ്ടും തിരിച്ചടി. രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത മാധ്യമപ്രവര്‍ത്തകന്‍ അഭിസാര്‍ ശര്‍മ്മയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. നാലാഴ്ചത്തേക്കാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്.അതേസമയം എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കോടതി നിര്‍ദേശം.ബിജെപി ഭരിക്കുന്ന അസം സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് വീഡിയോ അപ്ലോഡ് ചെയ്തുവെന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകനും യൂട്യൂബറുമായ അഭിസര്‍ ശര്‍മ്മയ്ക്കെതിരെ ഗുവാഹത്തി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.ഭാരതീയ ന്യായ സംഹിത 152 (രാജ്യദ്രോഹക്കുറ്റം), 196, 197 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍.ജസ്റ്റിസുമാരായ എംഎം സുന്ദരേഷ് , എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണഅ ശര്‍മ്മക്ക് വേണ്ടി ഹാജരായത്.Also read – അമേരിക്ക ചുമത്തിയ അധിക തീരുവ രാജ്യത്ത് വ്യാപക തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് ആശങ്കമുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ കേസെടുക്കുന്നത് ശരിയല്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യത്തിനുമുള്ള തന്റെ മൗലികാവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് അഭിസാര്‍ ശര്‍മ്മ ഹര്‍ജിയില്‍ വ്യക്താക്കിയത്.സമാനമായ വിഷയത്തില്‍ ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനെതിരെയും എടുത്ത രാജ്യദ്രോഹക്കേസും സുപ്രീം കോടതി ഇടപടെലും അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വാര്‍ത്താ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറനുമെതിരെ അസം പൊലീസ് കേസെടുത്തത്. ഇരുവരുടെയും അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി സെപ്റ്റംബര്‍ 15വരെ തുടര്‍ നടപടി പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.The post അസം സര്ക്കാരിന് വീണ്ടും തിരിച്ചടി; രാജ്യദ്രോഹക്കേസില് മാധ്യമപ്രവര്ത്തകന് അഭിസാര് ശര്മ്മയുടെ അറസ്റ്റ് തടഞ്ഞു സുപ്രീംകോടതി appeared first on Kairali News | Kairali News Live.