തലപ്പാടിയില്‍ അമിത വേഗത്തിലെത്തിയ കര്‍ണാടക ആര്‍ടിസി ബസ്സിന്റെ നിയന്ത്രണം വിട്ട് അപകടം; 4 പേര്‍ മരിച്ചു

Wait 5 sec.

തലപ്പാടിയില്‍ അമിത വേഗത്തിലെത്തിയ കര്‍ണാടക ആര്‍ടിസി ബസ്സിന്റെ നിയന്ത്രണം വിട്ട് അപകടം. കാസര്‍ഗോഡ് – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലാണ് വാഹനാപകടം. അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി. നാല് പേര്‍ മരിച്ചതായി വിവരം. ഓട്ടോറിക്ഷയിലേക്കും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ബസ് ഇടിച്ചു കയറുകയായിരുന്നു. മംഗലാപുരം-കാസർഗോഡ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.Also Read : ‘വിഷയം ഉയർന്നാൽ പുറത്താക്കൽ, ആളുകൾ മറന്ന് തുടങ്ങിയാൽ തിരിച്ചെടുക്കൽ, രാഹുലിന്റെ കേസിലും നടക്കാൻ പോകുന്നത് ഇതൊക്കെ തന്നെ’; യൂത്ത് കോൺഗ്രസിന്റെ സമരത്തിന് നേതൃത്വം നൽകി ലൈംഗിക പീഡന കേസിലെ പ്രതിബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബസ് ഇടിച്ചുകയറുന്നതിന് മുൻപ് ഓട്ടോറിക്ഷയിൽ ഇടിച്ചെന്നും റിപ്പോർട്ടുകളുണ്ട്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണെന്നാണ് വിവരം. അപകടത്തിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. The post തലപ്പാടിയില്‍ അമിത വേഗത്തിലെത്തിയ കര്‍ണാടക ആര്‍ടിസി ബസ്സിന്റെ നിയന്ത്രണം വിട്ട് അപകടം; 4 പേര്‍ മരിച്ചു appeared first on Kairali News | Kairali News Live.