അസം സര്‍ക്കാരിന് സുപ്രീം കോടതിയിൽ നിന്നും വൻ തിരിച്ചടി. മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാര്‍ത്ഥ് വരദരാജന്‍റെയും കരണ്‍ ഥാപ്പറിന്‍റെയും അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഇരുവരുടെയും ഇടക്കാല സംരക്ഷണം സെപ്റ്റംബര്‍ 15 വരെ നീട്ടി. അസം പൊലീസെടുത്ത രാജ്യദ്രോഹ കേസിലാണ് അറസ്റ്റ് തടഞ്ഞത്. എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് കരുതുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ദി വയര്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജനെതിരെയും കരണ്‍ ഥാപ്പറിനെതിരെയും അസം പൊലീസ് കേസെടുത്തത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകീര്‍ത്തിപ്പെടുത്തുന്ന കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന ബിഎന്‍എസിന്റെ 152-ാം വകുപ്പ് ചേര്‍ത്തായിരുന്നു കേസെടുത്തത്. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല സംരക്ഷണം ലഭിച്ചിരിക്കുന്നത്.ALSO READ; തെരുവുനായ ശല്യം: പൊതുസ്ഥലത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി സുപ്രീം കോടതിമാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് സുപ്രീംകോടതി തടയുകയാണ് സെപ്റ്റംബര്‍ 15ന് കേസ് വീണ്ടും പരിഗണിക്കും വരെ തുടര്‍നടപടി പാടില്ലെന്നും വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. പൊലീസ് നടപടികള്‍ നിരീക്ഷിച്ച് വരികയാണെന്നും എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് കരുതുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. സിദ്ധാര്‍ത്ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയെ അപലപിച്ച് രാജ്യസഭാ എംപിമാര്‍ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. സ്വതന്ത്ര ശബ്ദങ്ങളെ ഭയപ്പെടുത്താനും വിമര്‍ശനങ്ങളെ നിശബ്ദമാക്കാനുമുളള നീക്കമാണിതെന്നും കേസുകള്‍ പിന്‍വലിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.ജയറാം രമേശ്, തിരുച്ചി ശിവ, ഡോ. ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍, എ എ റഹിം, രാംഗോപാല്‍ യാദവ് ഉള്‍പ്പെടെ 15 എംപിമാരാണ് സംയുക്തപ്രസ്താവനയിലൂടെ അസം സര്‍ക്കാരിന്റെ നടപടിയെ അപലപിച്ചത്.The post അസം സര്ക്കാരിന് തിരിച്ചടി; സിദ്ധാര്ത്ഥ് വരദരാജന്റെയും കരണ് ഥാപ്പറിന്റെയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി appeared first on Kairali News | Kairali News Live.