🔹ധീരൻGnr. :- Comedy DramaLang. :- മലയാളം ആറ്റികുറുക്കിയ തിരക്കഥയ്ക്ക് പകരം പട്ടം കണക്കിന് പാറി നടക്കുന്ന പശ്ചാത്തലകളിൽ പെട്ട് പാതിവന്തൊരു പടമായി മാറിയ "ധീരൻ" തിയേറ്റർ കാഴ്ചയിലുടനീളം ശരാശരിയുടെ വക്കിൽ മാത്രം കൊണ്ടെത്തിച്ച കാഴ്ചയിലൊന്നാണ്....ചെറിയ പ്രായത്തിൽ ധീരതയ്ക്കുള്ള അവാർഡ് വാങ്ങി നാടിൻ്റെ അഭിമാനമായ് മാറിയ എൽദോസ് വളർന്നൊരുത്തനാവുമ്പോൾ നാടിനു മൊത്തം കണ്ണിലെ കരടാവുന്നതും തുടർന്നയാൾ നാടുവിട്ട് ഗുണ്ടാ സംഘത്തിനൊപ്പം ചേർന്ന് മരണം വരിക്കുന്നതും... അയാളുടെ ബോഡിയ്ക്കായ് മനസില്ലാ മനസ്സോടെ നാട്ടുകാരും കുടുംബക്കാരും നടത്തുന്ന യാത്രയും അതിൻറെ അന്ത്യവുമാണ് സിനിമ...വർക്കൗട്ട് ആയ പെർഫോമൻസുകളും ചില തമാശകളും മാറ്റിനിർത്തിയാൽ വൺലൈനിൽ ഉണ്ടാക്കുന്ന താൽപര്യം സിനിമയുടെ ആകെ തുകയിൽ എവിടെയും കാണാൻ സാധിക്കില്ല... കൂടാതെ എഴുത്തിലും അവതരണത്തിലും ആദ്യപകുതിയിൽ കാണിച്ച കയ്യൊതുക്കം അമ്പേ നഷ്ടപ്പെട്ട രണ്ടാം പകുതിയും ഒടുക്കവും തിയേറ്റർ വെർഡിക്റ്റിനെ നന്നായി ബാധിച്ചിട്ടുമുണ്ട്. അമൽ നീരദ് ചിത്രം ഭീഷ്മപർവ്വക്കു ശേഷം ദേവദത്ത് ഷാജി എഴുത്തും ഒപ്പം സംവിധാനവും നിർവഹിച്ച ഈ ചിത്രം പുള്ളിയിലെ മേക്കറെ അടയാളപ്പെടുത്തുന്നുണ്ടെങ്കിലും പരിമിതികളും പ്രത്യക്ഷത്തിൽ കാണാമായിരുന്നു... പെർഫോമൻസിൽ സുധീഷും, രാജേഷ് മാധവനും. അശോകനും, ജഗദീഷും അടക്കം ഭൂരിഭാഗം പേരും നന്നായിരുന്നു... OTT റിലീസിനു ശേഷം കൂടുതൽ പ്രേക്ഷകരിലേക്ക് പടമെത്തട്ടെ.MY RATING : 2.5/5ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.-YaduEZr NEXT - ഹോളി നൈറ്റ്: ഡീമൺ ഹണ്ടേഴ്സ്