1373. ഹോളി നൈറ്റ്: ഡീമൺ ഹണ്ടേഴ്സ്

Wait 5 sec.

🔹1373. ഹോളി നൈറ്റ്: ഡീമൺ ഹണ്ടേഴ്സ്Gnr.      :- HORROR ACTIONLang.   :- കൊറിയൻ ആക്ഷൻ കോമഡി പടങ്ങളിലൂടെ പാൻ വേള്‍ഡ് റീച് ഉണ്ടാക്കിയ കൊറിയൻ ആക്ടറാണ്  'മ ഡോങ്ങ് സ്യൂക്' എന ഡോൺ-ലീ... കേരളത്തിൽ പുള്ളിക്ക് കൊറിയൻ ലാലേട്ടൻ എന്നൊരു വിളിപ്പേര് വരെയുണ്ട്.ഇദ്ദേഹത്തിൻറെ കരിയറിലെ ആദ്യ ഹൊറർ ചിത്രം ഈ വർഷം തിയേറ്ററുകളിൽ എത്തി.... ഹോളി നൈറ്റ്: ഡീമൺ ഹണ്ടേഴ്സ്.ഹൊററിനൊപ്പം പുള്ളിയുടെ ഡീഫാൾട്ട് പരിപാടി ആക്ഷനും കൂടിച്ചേരുമ്പോൾ ചിത്രം ഹൊറർ ആക്ഷൻ ജോണറിലെത്തുന്നുണ്ട്...ചിത്രത്തിൻ്റെ തിരക്കഥ എഴുതിയതും നിർമ്മിച്ചതും  ഡോൺ-ലീ തന്നെയാണെന്നത് അദ്ദേഹത്തിൻറെ ഒരു ആരാധകൻ എന്ന നിലയിൽ ചിത്രത്തിലേക്കുള്ള പ്രതീക്ഷയായിരുന്നു, കാത്തിരിപ്പായിരുന്നു...പക്ഷേ,പിശാചിനെ ആരാധിച്ച് ആവാഹിച്ച്  രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന ഒരു വലിയ ഗ്യാങ് എത്തുന്നു....  ഈ സാഹചര്യം കാണിച്ചാണ് കഥ  തുടങ്ങുന്നത്..  ഇതിനെതിരെ പോരാടുന്ന അമാനുഷിക ശക്തികളുള്ള ഒരു ഫൈറ്റർ ഗ്യാങ്ങും ഓപ്പോസിറ്റ് ഉണ്ട്....അങ്ങനെ ഇവർക്കിടയിൽ വരുന്ന പുതിയ മിഷനാണ്, സാത്താൻ ഗ്യാങ്ങിൽ പെട്ടുപോയ പെൺകുട്ടിയെ Exorcism ചെയ്യുക എന്നത്... പക്ഷേ അവർക്ക് എന്നത്തേയും പോലെ അതൊരു ഈസി ജോലി ആയിരുന്നില്ല....വൺ ലൈൻ കേൾക്കുമ്പോൾ ഒരു താൽപര്യം തോന്നുന്നില്ലേ? എന്നാൽ മുകളിൽ പറഞ്ഞ ആ 'പക്ഷേ, ഇവിടെ ചേർത്ത് പറയുകയാണ്, പക്ഷേ പടം പോര.....ഡോൺലിയുടെ മുഷ്ട്ടിചുരുട്ടിയുള്ള ഇടി കാണാൻ വേണ്ടി മാത്രം ഈ പടം സഹിച്ചിരുന്നു കാണേണ്ടതില്ല... എന്നാൽ പടം കണ്ടു കഴിയുമ്പോൾ അതു മാത്രമേ എടുത്തു പറയാനുമുള്ളൂ.ഒരു രസം തോന്നിപ്പിക്കുന്ന തുടക്കത്തിൽ നിന്ന് മോശം VFXഉം ശോഷിച്ച എഴുത്തും ഇൻട്രസ്റ്റിംഗ് അല്ലാത്ത അവതരണവും കൊണ്ട്കാഴ്ചയിൽ ഓർമ്മിക്കുന്ന ഒന്നും തന്നെ ചിത്രം ബാക്കിയാക്കാതെ അവസാനിക്കുന്നു...വർക്കൗട്ട് ആവാത്ത തമാശകൾ കൊണ്ടുകൂടി കടുത്ത ഡോൺലി ആരാധകർ വരെ നിരാശപ്പെടാൻ സാധ്യതയുള്ള ഒരു ചിത്രം കൂടിയാകും ഹോളി നൈറ്റ്: ഡീമൺ ഹണ്ടേഴ്സ്.MY RATING : 1/5ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.-YaduEZr NEXT - സാഹസം