🔹ezhr. സംഘിസം #ത്തല്ലായിന്തത"നിങ്ങൾ വിജയിക്കുന്നുവെങ്കിൽ യാതൊരു വിശദീകരണവും നിങ്ങൾ നൽകേണ്ടതില്ല, നിങ്ങൾ പരാജയപ്പെട്ടുവെങ്കിൽ വിശദീകരണം തരാൻ നിങ്ങൾ ജീവനോടെ ഉണ്ടായിരിക്കുകയുമില്ല...."Gnr. :- Heist investigation Lang(s) :- Pan indian 'സംഘിസം ത്തല്ലായിന്തത' കള്ളവോട്ടുകൾ വഴി അധികാരത്തിലെത്തിയ ഒരു ഭരണകൂടത്തിന്റെ കഥയാണ് പറയുന്നത്.... രാജ്യം സ്വതന്ത്രമാണെന്ന് കരുതുന്ന, ജനാധിപത്യത്തിൽ ഊന്നിയാണ് വ്യവസ്ഥകൾ മുന്നോട്ടുപോകുന്നത് എന്ന് വ്യാമോഹിക്കുന്ന, ഭരണഘടനയും ചരിത്രവും നീതിന്യായ വ്യവസ്ഥയുമൊക്കെ മാറാതെ മാറ്റാതെ വിലക്കെടുക്കാതെ നിലകൊള്ളുന്നുണ്ടെന്ന് വിശ്വസിക്കുന്നഇന്നാട്ടിലെ ഏതൊരാളും അറിയേണ്ട , മനസ്സിലാക്കേണ്ട സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാണ് 'സംഘിസം ത്തല്ലായിന്തത' പറയാൻ ശ്രമിക്കുന്നത്.ഒരു രാജ്യത്തിൻറെ നെടുംതൂണായ ഇലക്ഷൻ പ്രക്രിയ അട്ടിമറിക്കുന്ന, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടന അംഗീകൃത സ്ഥാപനത്തെ വിലയ്ക്കെടുത്ത് വ്യവസ്ഥകളെ തകിടം മറിച്ച ഒരു ഭരണാധികാരിയുടെ കഥ....അച്ഛൻറെ സ്ഥാനത്ത് അക്ഷരമാല എഴുതിവെക്കുന്ന അഡ്രസിന്റെ ഇടത്ത് സംഘത്തിന് വോട്ട് വേണ്ടീടം എഴുതി വയ്ക്കുന്ന രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ കഥ...ഭിന്നിപ്പിച്ചും പ്രീണിപ്പിച്ചും നൂറ്റാണ്ടുകൾ പിറകിലേക്ക് പറന്നോടാൻ ഒരു രാജ്യത്തെ വലിച്ചിഴയ്ക്കുന്ന , മതേതര രാഷ്ട്രത്തെ ഹിന്ദുമത രാഷ്ട്രമാക്കാൻ വെമ്പുന്ന ഭരണാധികാരികളുടെ കഥ..അത് വല്ലാത്തൊരു ത ന്ത യില്ലാത്ത കഥയാണ്, കാഴ്ച്ചയാണ്.'ലോകം കണ്ട ഏറ്റവും ശക്തനായ സ്വച്ഛാധിപതി തൻറെ മുന്നിലുള്ളവരെ കീഴടക്കിയത് ആദ്യമവരെ നിരായുധരാക്കിയാണ് എന്ന് വായിച്ചിട്ടുണ്ട്...'ഈ രാജ്യത്തെ ജനങ്ങളുടെ സ്വത്തും സമ്പത്തും സ്വൈര്യ ജീവിതവും കുത്തുന്ന വോട്ടിനെ കൂടി കണക്കിലെടുത്താകുമ്പോൾ ജനാധിപത്യം തന്നെയാണ് അല്ലെങ്കിൽ നിശ്ചിത ഇടവേളകളിൽ വരുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ തന്നെയാണ് ഓരോരുത്തരുടെയും ആയുധം... അവനെ നിരായുധനാക്കാൻ അതുവഴി അന്ധനും ബധിരനുമാക്കാൻ സംഘമിറങ്ങുമ്പോൾ തടയേണ്ടതും പറയേണ്ടതും പ്രതിഷേധിക്കേണ്ടതും വെറുമൊരാവശ്യം മാത്രമല്ല... അടുത്ത തലമുറകൾക്ക് കൂടി വേണ്ടി നടത്തുന്ന സമരം കൂടിയാണത്...ഇന്ത്യ എന്ന മഹാരാജ്യത്തെ സ്വതന്ത്ര രാജ്യമായി വിലയിരുത്തുമ്പോൾ ഒപ്പം കൂട്ടിക്കെട്ടി പറയുന്ന മറ്റൊരു വാക്കാണ് 'ഏകതാനതയില്ലാത്ത ഏകത്വവും ഭിന്നതയില്ലാത്ത നാനാത്വവും' എന്നത്... ആ സങ്കല്പത്തിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം ചേർത്ത് ഉണ്ടാക്കിയെടുത്ത വ്യവസ്ഥകളിൽ ഒരു നാടിൻറെ മൊത്തം നാശം അരക്കെട്ടുറപ്പിച്ചിട്ടുണ്ട്... അതിനുമുകളിൽ വിലയ്ക്കെടുത്ത തിരഞ്ഞെടുപ്പും നിയമവ്യവസ്ഥകളും കൂടിയാകുമ്പോൾ ബൃഹത്തായ പ്രതിഷേധങ്ങളും അതുവഴിയുള്ള യുദ്ധങ്ങളും ഈ മണ്ണിൽ പതിവായി തുടങ്ങും.. ആക്രമണ പ്രത്യാക്രമണങ്ങളിൽ പെട്ട് ഭാവിയില്ലാത്ത ഒരു തലമുറ ഇവിടെ ജനിച്ച് തീരും...MY RATING : 🏵️/5ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.-YaduEZr NEXT - ഹോളി നൈറ്റ്: ഡീമൺ ഹണ്ടേഴ്സ്'