2025-26 അദ്ധ്യയന വർഷത്തെ പി.ജി.ദന്തൽ കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് എം.ഡി.എസ്. പ്രവേശന പരിക്ഷയുടെ യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര സർക്കാർ ഇളവ് വരുത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ കോളേജുകളിൽ ദന്തൽ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നതും പുതുക്കിയ മാനദണ്ഡ പ്രകാരം നീറ്റ് എം.ഡി.എസ്. യോഗ്യത നേടിയിട്ടുള്ളവരുമായ വിദ്യാർഥികളിൽ നിന്നും പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് ആഗസ്റ്റ് 24 രാത്രി 11.59 വരെ അപേക്ഷിക്കാം. മൂന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം സംസ്ഥാന ദന്തൽ കോളേജുകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേയ്ക്ക് മാത്രമായിരിക്കും പുതുതായി യോഗ്യത നേടിയ വിദ്യാർത്ഥികളെ പരിഗണിക്കുക. പുതുതായി അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾ നേറ്റിവിറ്റി, ജനന തീയതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും കമ്മ്യൂണിറ്റി/കാറ്റഗറി/ഫീസ് ആനുകൂല്യം (ബാധകമായവർക്ക് മാത്രം) എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിശദമായ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120, 2338487.