യുഡിഎഫ് സര്‍ക്കാരുകള്‍ മലയോര ജനതയ്ക്ക് ഉണ്ടാക്കിയ പ്രതിസന്ധികള്‍ അവസാനിപ്പിക്കുന്ന ഭൂപതിപ്പ് നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയ കേരള മന്ത്രി സഭയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് ഇന്ന് ഇടുക്കിയില്‍ എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും LDF നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടക്കും.മലയോര ജനതയെ ഹൃദയത്തോട് ചേര്‍ക്കുന്ന സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നതിന്റെ തെളിവാണ് ഭൂപതിവ് നിയമഭേദഗതി ബില്‍ എന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.ALSO READ- ‘വിരട്ടൽ കൊണ്ടൊന്നും പുറപ്പെടേണ്ട, അതുകൊണ്ടൊന്നും പരിപാടി നടക്കാതിരിക്കില്ല’; ആഗോള അയ്യപ്പ സംഗമത്തിനെതിരെയുള്ള വിമർശനങ്ങളിൽ മുഖ്യമന്ത്രി2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം കൂടിയാണ് ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ യാഥാര്‍ത്ഥ്യമാകുന്നത്. മലയോരമേഖലയിലെ ഭൂപ്രശ്നം ജനങ്ങള്‍ വല്ലാതെ വിഷമിക്കുന്ന ഒന്നായിരുന്നു. ആ പ്രശ്നം പരിഹരിക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമായിരുന്നെന്നും മലയോരമേഖലയിലെ 65 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വിവിധ തലത്തിലെ യോഗങ്ങള്‍ക്ക് ശേഷമാണ് ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.The post ഭൂപതിവ് നിയമഭേദഗതി ബില്ലിന് മന്ത്രിസഭാ അംഗീകാരം; ഇടുക്കിയില് ഇന്ന് വൈകീട്ട് എല്ഡിഎഫ് നേതൃത്വത്തില് ആഹ്ലാദപ്രകടനം appeared first on Kairali News | Kairali News Live.